താൾ:Thirumandham kunnu vaishishyam 1913.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


92. ദേഹം ഞനിതിമോഹമൈഹികസുഖേ ദാഹം വളർക്കുന്നു മേ നോഹം ശക്തനിതിഭ്രമിച്ചു വലയാൻ ദേവിപുരാരിപ്രിയേ! ദേഹിത്വം വരമായമുക്തിദപദ- ദ്വന്ദാബ്ജഭക്തിംദ്രുതം മോഹം സന്ധുകൾ നീക്കുമിന്ദുവദനേ മാന്ധാതൃശൈലേശ്വരീ. 93. പുത്രൻ മിത്രം കളത്രം പരമിതി നിരുപി- ച്ചെത്ര പാശങ്ങളാലാ- ണത്രാ ലോകേ കുഴങ്ങുന്നതു മനുജർ മഹാ മോഹസംയോഗമൂലം സൂത്രത്താലായതെന്നെക്കവരുവതിനടു- ത്തെങ്കിലൊന്നോങ്ങണേ നീ ചിത്രാഭം പള്ളിവാളെൻ ജനനി! ഗിരിവരാ വാസപൂതാത്മമൂർത്തേ! 94. ഇന്നിപ്പോൾ ജനനം പുനശ്ചമരണം താനാദ്യമൊന്നാണിതി- ന്നെന്നാകുന്നവസാനമെന്നുമറിയു- ന്നില്ലാ കുറച്ചെങ്കിലും നന്നായെന്നുശരീരമെന്നുടെ ദൃഢം ഞനാരതോശങ്കമേ വന്ദേ നീ കളകെന്റെ ശങ്കകളയേ മന്ധാതൃശൈലേശ്വരീ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/39&oldid=171773" എന്ന താളിൽനിന്ന് ശേഖരിച്ചത്