താൾ:Thirumandham kunnu vaishishyam 1913.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


98.ഇത്ഥമേറിയൊരുകാലമാമുനിവസിച്ചു മുക്തിയടവാനവ- ന്നെത്തിനേരമതുകാലമോർത്തു മുനിയാരു- വാനിനി മഹീതലേ ഭക്തിയോടിതിനെ ഏറ്റു വാങ്ങി വിധി പോലെ പൂജകൾ കഴിക്കുവാ- സത്തമൻ വിശദചിത്തനത്തലുകൾ വിട്ട- വൻ തുലിത വിഷ്ടപൻ. 99. പാന്ഥരായതു വഴിക്കു വന്നിതിരു ഭൂസു- രേന്ദ്രരിതുപോലഹോ സ്വാന്തശങ്കയൊടു വാണിടുന്നളവിലോർക്കി- ലൊക്കെ വിധി വൈഭവം ഹന്ത കേട്ടു മുനി പൂജ ചെയ്ത സമയത്തി- ളക്കിയ മണിസ്വനം ചന്തമോടവർ പണിഞ്ഞു മാമുനി വരന്റെ ചാരുപദപങ്കജം. 100. ശബ്ദം കേട്ടവർ ശിഷ്ടരെന്നു കരുതി- ബ്ഭാരത്തെയേല്പിച്ചുക- ല്യബ്ദം “ചെമ്പകദേശരമ്യ” മതിലാ മന്ധാവു നാകം യയൗ വെട്ടീകാടതു കാട്ടിൽ മാടമവിടെ- പന്തല്ക്കുളം പന്തല- ങ്ങിട്ടും പോയുടമസ്ഥനാക്കിയവരാ വെള്ളാട്രിരാജാവിനേ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/41&oldid=171776" എന്ന താളിൽനിന്ന് ശേഖരിച്ചത്