താൾ:The Life of Hermann Gundert 1896.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലഗുണ്ടൎത്ത്‌പണ്ഡിതരുടെ
ജീ വ ച രി ത്രം
ഒന്നാം അദ്ധ്യായം.
ഗുണ്ടൎത്ത്‌പണ്ഡിതരുടെ യൌവനകാലം.


ഹെൎമ്മൻ ഗുണ്ടൎത്ത്പണ്ഡിതർ ൧൮൧൪ ഫിബ്രവരി മാസം ൧൪-ാം തിയ്യതി ജനിച്ചു. അച്ഛനായ ലൂദിഗ് ഗുണ്ടൎത്ത് ഒരു വേദപുസ്തകസംഘത്തിന്റെ കരണീകരായിരുന്നു. അമ്മയുടെ പേർ ക്രിസ്ത്യാനേ എൻ?? എന്നാകുന്നു. ഹെൎമ്മൻ ദൈവഭക്തിയുള്ള ഈ അമ്മയച്ഛന്മാരുടെ മൂന്നാം കുട്ടിയായി ജനിച്ചു. അമ്മ അതിഭയങ്കരമായ ശാരീരിക രോഗബലക്ഷയങ്ങളോടും ഓരോ മനോവേദനകളോടും കൂടേ ക്രിസ്തുവിനോടൊന്നിച്ചു ദൈവത്തിൽ ഒളിച്ചു കിടക്കുന്ന ആ വാസ്തവമായ പരമജീവനെ മേല്ക്കുമേൽ ആസ്വദിച്ചുകൊണ്ടു അതിൽ നിത്യം പെരുമാറുന്ന ഒരു യേശുശിഷ്യ ആയിരുന്നു. അച്ഛനോ ദൈവഭക്തനായ ഒരു ഗുരുനാഥന്റെ മകനും വിശ്വാസത്തിൽ വേരൂന്നി പ്രത്യേകം തൻ കൎത്താവിനു വേണ്ടി വല്ലതും പ്രവൃത്തിപ്പാൻ എത്രയോ ഉന്മേഷത്തോടു കൂടേ പരിശ്രമിച്ച ഒരു ദൈവപുരുഷനുമായിരുന്നു. മൂന്നാം കുട്ടിയായ ഹെൎമ്മൻ ജനിച്ച തലേകൊല്ലത്തിൽ ഗൎമ്മാനക്കാർ ഫ്രഞ്ചുകാരുടെ ചക്രവൎത്തിയായ നപ്പോല്യന്റെ നുകത്തെ നീക്കി ലൈപ്ലിഗ് എന്ന പോൎക്കളത്തിൽ വെച്ച് ആ സൎപ്പത്തെ തങ്ങളുടെ കാല്ക്കീഴു ചതച്ച് കളഞ്ഞിരുന്നു. അന്നു ഗൎമ്മാനക്കാരൊക്കയും സ്വാതന്ത്ര്യപരവശരായി ചമഞ്ഞു. സ്വദേശത്തിനു വേണ്ടി പോരാടുവാനോ ഔദാൎയ്യദാനങ്ങൾ കൊടുപ്പാനോ ഉള്ള ഒരു കാംക്ഷ എല്ലാരിലും നീളേ ജനിച്ചപ്പോൾ ഗുണ്ടൎത്ത്പണ്ഡിതരുടെ അച്ഛനും കുഡുംബത്തെ വിട്ടു യുദ്ധത്തിൽ ചേരുവാൻ ആഗ്രഹിച്ചു. മിത്രകളത്രങ്ങൾ തടസ്ഥം പറഞ്ഞതുകൊണ്ടു പോയില്ലതാനും. എന്നാൽ ഗൎമ്മാനർ ജയം പ്രാപിച്ച ശേഷം ജനിച്ച മകന്നു പുരാണ ഗൎമ്മാനരുടെ ഉദ്ധൎത്താവും, ത്രാതാവും ആയിരുന്ന ഹെൎമ്മൻ എന്ന യുദ്ധവീരന്റെ നാമം ഇടേണം എന്നു നിശ്ചയിച്ചു. അങ്ങിനേയാകുന്നു നമ്മുടെ പണ്ഡിതൎക്കു ഹെൎമ്മൻ എന്ന പേർ കിട്ടി??. ഇവൻ കൎത്താവായ യേശു ക്രിസ്തുവിന്റെ ഭടനായി യുദ്ധം ചെ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/5&oldid=171713" എന്ന താളിൽനിന്ന് ശേഖരിച്ചത്