താൾ:The Life of Hermann Gundert 1896.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ്യുന്ന ഒരു പരാക്രമി ആയിത്തീരേണമേ!” എന്നു അന്നു തന്നേ അമ്മ മനസ്സുകൊണ്ടു ദൈവത്തോടു അപേക്ഷിച്ചിട്ടുണ്ടായിരിക്കാം. ആദ്യകാലത്തു ഹെൎമ്മൻ നിത്യം അമ്മയച്ഛന്മാരുടെ സൂക്ഷ്മദൃഷ്ടിക്കും സംരക്ഷണെക്കും കീഴിലായിരുന്നു. ഇവരോ തങ്ങളുടെ മുറയെ എത്രയും ശുഷ്കാന്തിയോടേ നിവൃത്തിച്ചുപോന്നു. ൧൮൧൬, ൧൮൧൭ എന്നീ കൊല്ലങ്ങളിൽ ആ രാജ്യത്തിൽ കനത്തക്ഷാമം ഉണ്ടായതുകൊണ്ടു ചെറിയവനായ ഹെൎമ്മനും കുഡുംബകഷ്ടപ്രയാസങ്ങൾക്കു അനുഭോഗിയായിത്തീൎന്നു, അതും ശീലിച്ചു. അച്ഛന്നു കുഡുംബത്തെ രക്ഷിച്ചു പോറ്റുവാൻ വളരേ പ്രയാസമായിരുന്നു. മേല്പറഞ്ഞപ്രകാരം ദൈവവചനവ്യാപനത്തിനു വേണ്ടി പ്രയത്നം ചെയ്തതു കൂടാതെ ൧൮൨൩-ാം വൎഷംതൊട്ടു പുറജാതികളുടെ ഇടയിൽ നടക്കുന്ന മിശ്ശൻവേലയെ കൊണ്ടുള്ള വൎത്തമാനങ്ങളെ പ്രസിദ്ധമാക്കുന്ന ഒരു കടലാസ്സിന്റെ രചകനായി തീരുകയും ചെയ്തു. ഓരോ ചിത്രങ്ങളെക്കൊണ്ടു പൈതങ്ങളെ പോലും മിശ്ശൻവേലെക്കായി ഉത്സാഹിപ്പിപ്പാൻ നിത്യം ശ്രമിച്ചു. ഇങ്ങിനേ ഏകദേശം മുലപ്പാൽ മണക്കുന്നന്നു തന്നേ മിശ്ശൻവേലയെക്കൊണ്ടു കേട്ടിരുന്ന ആ കുട്ടി ഒടുക്കം ബോധകനായിത്തീൎന്നതു ആശ്ചൎയ്യമല്ല എന്നു വായനക്കാൎക്കു തോന്നാം. എന്നാൽ കാൎയ്യം അങ്ങിനേയല്ലയായിരുന്നു “പാതിരിയായിത്തീരുവാൻ എനിക്കു മനസ്സില്ല, പടയാളിയായിത്തീരും താനും. ഞാൻ തോക്കു എടുകയും ചെണ്ട മുട്ടുകയും ചെയ്യും” എന്ന് രണ്ടു വയസ്സുള്ള ഹെൎമ്മൻകുട്ടി പറഞ്ഞ വാക്കു അമ്മ ബഹുസങ്കടത്തോടേ ഒരു ദിനചൎയ്യപുസ്തകത്തിൽ എഴുതിവെച്ചിരുന്നു. “എത്രയും താല്പൎയ്യത്തോടേ അമ്മയോടൊന്നിച്ചു പ്രാൎത്ഥിക്കുന്നതു ജ്യേഷ്ടന്നു വഴക്കമായിരുന്നെങ്കിലും ഹെൎമ്മന്നോ ഞാൻ നിബ്ബന്ധിച്ചാലും പ്രാൎത്ഥിപ്പാൻ മനസ്സില്ല. ഇവൻ എന്തൊരു തന്നിഷ്ടക്കാരൻ!” എന്നു അമ്മയച്ഛന്മാർ കൂടക്കൂടേ പറയേണ്ടിവന്നു. അദ്ദേഹത്തിന്റെ ഒന്നാം അദ്ധാപകൻ യറമിയ പ്ലാത്ത് എന്ന ആളായിരുന്നു. അദ്ദേഹവും അമ്മയച്ഛന്മാരും കുട്ടിയോടു വേദകഥ രസം തോന്നത്തക്ക വിധത്തിൽ വിവരിക്കയും ദൈവപുരുഷന്മാരെക്കൊണ്ടു എല്ലാപ്പോഴും ബഹുമാനിച്ചു. സംസാരിക്കയും ദൈവഭക്തിയിൽ കുട്ടിയെ വളൎത്തുവാൻ ശ്രമിക്കയും ചെയ്തതുകൊണ്ടു ഗുണ്ടൎത്ത്പണ്ഡിതർ തന്റെ യൌവനകാലത്തു കൎത്താവിൽനിന്നു അകന്നു പോയിട്ടും വിശുദ്ധകാൎയ്യങ്ങളെ കൊണ്ടു ലഘുമനസ്സോടേ പരിഹസിക്കുന്നവരോടൊന്നിച്ചു ചേരുകയോ ശുദ്ധാശുദ്ധഭേദം മറന്നുകളകയോ ചെയ്‌വാൻ ഇടയാകാഞ്ഞതു ആ അനുഗ്രഹകരമായ ബാലശിക്ഷയുടെ ഫലമത്രേ എന്നു താന്തന്നേ ഒരിക്കൽ സ്വീകരിച്ചു. അസാധാരണപ്രാപ്തിവിശേഷതകളെ കൊണ്ടു ശോഭിച്ചുവന്ന ആ കുട്ടി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/6&oldid=171724" എന്ന താളിൽനിന്ന് ശേഖരിച്ചത്