കുള്ള പരിണാമത്തെയാണു കുറിക്കുന്നതു്. ഈ പദത്തിന്റെ സാമാന്യമായ അൎത്ഥം രൂപവ്യത്യാസം എന്നാണെങ്കിലും ആശയത്തെ കുറേക്കൂടെ സ്പഷ്ടമായി പ്രകാശിപ്പിക്കുവാൻ പൎയ്യാപ്തമായിട്ടുള്ളത് 'മൂലപരിണാമം', എന്ന പദമാകയാൽ അതാണ് സാങ്കേതികപദമായി സ്വീകരിച്ചിട്ടുള്ളത്.
തൽസമങ്ങളോ തദ്ഭവങ്ങളോ ആയ ഇംഗ്ലീഷുപദങ്ങൾ പ്രചാരമില്ലാത്തേടത്തു് നൂതനപദങ്ങൾ നിൎമ്മിക്കുമ്പോൾ മിക്കവാറും സംസ്കൃതപദങ്ങൾ തന്നെ സ്വീകരിക്കുക എന്ന പരിപാടി അപരിഹരണീയമായി തീർൎന്നിട്ടുണ്ടു്. ഇതു് സംസ്കൃതത്തോടുള്ള പ്രത്യേകപക്ഷപാതം കൊണ്ടോ പച്ചമലയാളത്തിനു ഗൗരവം പോരാഞ്ഞിട്ടോ ആണെന്നു ശങ്കിക്കരുത്. ഇംഗ്ലീഷിൽ പ്രചാരത്തിലിരിക്കുന്ന ഭൂരിപക്ഷം സാങ്കേതികപദങ്ങളും ഗ്രീക്കോ ലത്തീനോ പ്രകൃതി (root) കളിൽനിന്നു് ഉളവായിട്ടുള്ളവയാണ്. ഈ ധാതുക്കളും സംസ്കൃതധാതുക്കളും തമ്മിൽ പലപ്പോഴും വിസ്മയകരമായ ആനുരൂപ്യം കാണുന്നുണ്ട്. ഒന്നുരണ്ടു് ഉദാഹരണങ്ങൾ കൊണ്ടു് ഈ വസ്തുത വിശദീകരിക്കാം. Centre of gravity (സെന്റർ ഓഫ് ഗ്രാവിറ്റി) Centrum (കേന്ത്രം) എന്ന ലത്തീൻ പദത്തിൽകൂടെ Kentron എന്ന ഗ്രീക്കുപദത്തിൽനിന്നു് ഉൽഭവിച്ചതാണെന്നു സ്പഷ്ടമാണല്ലോ. അപ്രകാരമാണെങ്കിൽ Centre എന്ന പദത്തിനു പൎയ്യാപ്തമായി നടു എന്നോ മദ്ധ്യം എന്നോ ഉള്ള പദങ്ങൾ സ്വീകരിക്കാതെ കേന്ദ്രം