ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Terms-in-mathematics-malayalam-1952.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
─ 8 ─


വിസ്തൃതവും - ആയ അൎത്ഥവിവക്ഷ കാലാന്തരത്തിൽ ഉണ്ടാകുവാൻ ഇടയായിട്ടുണ്ട്. അങ്ങനെയുള്ള പദങ്ങളുടെ മൂലരൂപമോ ധാത്വാൎത്ഥമോ മാത്രം നോക്കാതെ അവയുടെ ആധുനികമായ അൎത്ഥവിവക്ഷയനുസരിച്ച് പുതിയ പദങ്ങൾ നിർമ്മിക്കുകയാണ് ചെയ്തിട്ടുള്ളത്. ഉദാഹരണമായി Physics എന്ന ഇംഗ്ലീഷുപദം Nature എന്നൎത്ഥമുള്ള Phusis ധാതുവിൽ നിന്നുൽഭവിച്ചിട്ടുള്ളതാണങ്കിലും ഊൎജതന്ത്രം എന്ന പദമാണ് Physics-നു പകരം മലയാളത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഊർജത്തേയും അതിന്റെ രൂപങ്ങളേയും പാറ്റി പ്രധാനമായി പ്രതിപാദിക്കുന്ന ഒരു ആധുനികശാസ്ത്രവിഭാഗമെന്ന നിലയിലാണു് Physics എന്ന പദം ഇപ്പോൾ ഇംഗ്ലീഷിൽ ഉപയോഗിച്ചുവരുന്നത്. തൻമൂലം ധാത്വാൎത്ഥത്തെ മാത്രം ആശ്രയിക്കാതെ ആധുനികമായ അൎത്ഥത്തിനാണു് പ്രാഥമ്യം നൽകിയിരിക്കുന്നതു്.

ചിലേടത്തു് ഇംഗ്ലീഷ് പദങ്ങളേക്കാൾ കൂടുതൽ ആശയസൂക്ഷ്മതയും വ്യക്തതയും ഉളവാക്കുവാൻ ശ്രമിച്ചിട്ടുണ്ടു്. ഒരു ഉദാഹരണം പറയാം. Amorphous എന്ന ഇംഗ്ലീഷ് പദത്തിന്റെ ധാത്വൎത്ഥം രൂപമില്ലാത്തതു് എന്നാണു്. യഥാൎത്ഥതിൽ ഈ പദംകൊണ്ടു വിവക്ഷിക്കുന്ന അൎത്ഥം ക്രമമായ രൂപമില്ലാത്തത് എന്നാണു്. അതുകൊണ്ടു് Amorphous എന്ന പദത്തിന് അനിയതരൂപം എന്ന സങ്കേതികപദമാണ് സ്വീകരിച്ചിട്ടുള്ളതു്. രസതന്ത്രത്തിൽ Transformation എന്ന പദം ഒരു മൂലകത്തിൽനിന്നു മറ്റൊരു മൂലക (Element) ത്തിലേ

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/12&oldid=224340" എന്ന താളിൽനിന്ന് ശേഖരിച്ചത്