നാക്കലായി തയ്യാറാക്കിയിട്ടുള്ള പദകോശത്തിന്റെ പ്രതികൾ മുൻകൂട്ടി വിദഗ്ദ്ധന്മാരിൽ ഒരോരുത്തൎക്കും അയച്ചുകൊടുത്തതിനു ശേഷമാണു് കമ്മിറ്റി കൂടി ഓരോ പദത്തെപ്പറ്റിയുമുള്ള ചർച്ച ആരംഭിക്കുന്നത്. പലിപോഴും നാലും മണിക്കൂർ നീണ്ടുനിൽക്കുന്ന കമ്മിറ്റിയോഗങ്ങളിൽ നാലും അഞ്ചും വാക്കുകളെ സംബന്ധിച്ചുമാത്രമേ ഏകകണ്ഠമായ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടുള്ളൂ. നവമായി നിർമ്മിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന പദങ്ങൾ, ഇംഗ്ലീഷ് പദങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങളേയും അൎത്ഥത്തേയും കഴിയുന്നതും ശരിയായും അന്യൂനാതിരിക്തമായും പ്രതിഫലിപ്പിക്കുവാൻ പൎയ്യാപ്തമായിരിക്കണമെന്നുള്ള ഒരു പൊതുനിയമം അനു വൎത്തിക്കുന്നതിൽ വളരെ നിഷ്‌കൎഷ പ്രദൎശിപ്പിച്ചു പോരുന്നുണ്ടെന്നുള്ളത് പ്രത്യേകം വക്തവ്യമാണ്.
മലയാള ഭാഷയിൽ പ്രചുരമായ പ്രചാരം ലഭിച്ചുകഴിഞ്ഞിട്ടുള്ള ഇംഗ്ലീഷ് പദങ്ങൾക്ക് മലയാളപദങ്ങൾ നിർമ്മിക്കുവാൻ തുനിഞ്ഞിട്ടേയില്ല. അവയെ തൽസമങ്ങളായി സ്വീകരിക്കുക എന്ന പൊതുനിയമമാണു് അംഗീകരിച്ചിരിക്കുന്നത്. പുതിയ വാക്കുകൾ നിർമ്മിക്കുമ്പോൾ ഇംഗ്ലീഷ് പദങ്ങളുടെ ധാത്വൎത്ഥത്തെ മാത്രം എപ്പോഴും ആശ്രയിക്കാറില്ല. ശാസ്ത്രീയമായ പല സംജ്ഞകൾക്കും സാങ്കേതികപദങ്ങൾക്കും മൂലരൂപത്തിൽനിന്നു ഭിന്നവും