Jump to content

താൾ:Terms-in-mathematics-malayalam-1952.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിമർശനത്തിനും വിധേയമായതിനു ശേഷമാണു സ്വീക തമായിട്ടുള്ളതെന്നും പ്രസ്താവിക്കാവുന്നതാണു്. ഏതെങ്കിലും ഒരു ശാസ്ത്രത്തിൽ സാങ്കേതികപദങ്ങൾ നിമ്മിക്കുന്നതിനു പ്രസിദ്ധീകരണവകുപ്പിന്റെ നേരിട്ടുള്ള ആഭിമുഖ്യത്തിൽ അതതു ശാസ്ത്രങ്ങളിൽ പാണ്ഡിത്യമുള്ള പ്രഫസറാരുടേയും ലറയാരുടേയും ത്തോടുകൂടി ആദ്യമായി ആ ശാസ്ത്രത്തിലെ സാമാന്യോപ യോഗത്തിനു അത്യാവശ്യങ്ങളായ പദങ്ങൾ ശേഖരിച്ചും സഹകരണ അതിനുശേഷം സംസ്കൃതം, ഗ്രീക്ക്, ലത്തീൻ തുടങ്ങിയ മൂലഭാഷകളിൽ ഈ പദങ്ങൾക്കുള്ള ധാത്വത്ഥങ്ങൾ പരി ശോധിച്ചും ഇംഗ്ലീഷ് സാങ്കേതികനിഘണ്ടുക്കളുടെ സഹാ യത്തോടുകൂടി അവയുടെ അപരിശോധന ചെയ്തും, അനന്തരം, ഹിന്ദി, ബംഗാളി, ഉർദു, തമിൾ മുതലായ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സാങ്കേതികപദ കോശങ്ങൾ നോക്കി അവയോട് ഐകരൂപ്യം വരുത്തു വാൻ ശ്രമിച്ചും ആദ്യമായി ഒരു നക്കൽ കോശം ഒരു വിദഗ്ദ്ധ സമിതിയുടെ പാലോചനയും വിമർശ ങ്ങൾക്കും ഭേദഗതികൾക്കും വേണ്ടി സമർപ്പിക്കയാണു ഇതിന്റെ നിർമ്മാണത്തിലെ രണ്ടാമത്തെ ഘട്ടം. സാങ്കേ തിക പടനിർമ്മാണ സമിതികളിൽ മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളേയും വ്യാകരണ ത്തെയും അതതു ശാസ്ത്രങ്ങളെയും പ്രതിനിധീകരിക്കുവാൻ അർഹന്മാരായ അംഗങ്ങളെയാണ് ഉൾപ്പെടുത്തുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/10&oldid=222038" എന്ന താളിൽനിന്ന് ശേഖരിച്ചത്