കലാശാലയുടെ ഒരു ഉപശാഖമാത്രമായ ഈ ഡിപ്പാർട്ടു മെൻറ് അചിരേണ അതിന്റെ വളർച്ചയും പഠിയും അനുസരിച്ചു. ഭാഷാഭിവൃദ്ധിപരമായി കാഴ്ചകാരിയായ സേവനം നിർവഹിക്കുമെന്നും പ്രതീക്ഷിക്കാം. വൈദ്യുതീവിലാസം, ആരോഗ്യമാർഗ്ഗങ്ങൾ, സമുദായ ശാസ്ത്രം തുടങ്ങിയ ലഘു ശാസ്ത്രഗ്രന്ഥങ്ങളും ഊർജതന്ത്രം, രസതന്ത്രം, ഗണിതം, സസ്യശാസ്ത്രം, വിദ്യാഭ്യാസം, ജന്തുശാസ്ത്രം എന്നീ വിഷയങ്ങളിലെ സങ്കേതികപദകോശ ങ്ങളും അറീലിയസ്സിന്റെ ആത്മനിവേദനം ഭഗവദ്ഗീതാ വ്യാഖ്യാനം മുതലായ മറ്റനേകം ഉത്തമ ഗ്രന്ഥങ്ങളും ഈ വകുപ്പിൽ നിന്നും ഇതിനകം പ്രസിദ്ധപ്പെടുത്തികഴിഞ്ഞി ട്ടുണ്ടു്. മഹാകവി ഉള്ളൂരിന്റെ സാഹിത്യ ചരിത്രം ഏഴു ഭാഗം) പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയിരിക്കുകയാണ്. സർവകലാശാലയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ പ്പെടുത്തുന്ന ഈ സാങ്കേതികപദകോശങ്ങളുടെ നിർമ്മാ ണത്തിൽ സാധാരണമായി അ വർത്തിച്ചുപോരുന്ന രീതി കളെപ്പറ്റി സാമാന്യമായ ഒരു ജ്ഞാനം ലഭിക്കുന്നതും ഗ്രന്ഥരചയിതാക്കൾക്കും ഭാഷാപ്രണയികൾ 19 ഉപകാര പ്രദമായിരിക്കുമെന്നു വിശ്വസിക്കുന്നു. തികച്ചും അവിക ലവും സർവാദരണീയവും ആയ രീതിയിൽ സാങ്കേതിക പദകോശങ്ങൾ നിർമ്മിക്കുന്നതു സാദ്ധ്യമല്ലെന്നിരുന്നാലും അവയുടെ നിർമ്മാണത്തിൽ കഴിയുന്നതും ജാഗ്രത്തായ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നുള്ളതും ഓരോ പദവും വിദഗ്ദ്ധ ന്മാരടങ്ങിയ ഒരു കമ്മറ്റിയുടെ നിപുണമായ ചർച്ചയ്ക്കും
താൾ:Terms-in-mathematics-malayalam-1952.pdf/9
ദൃശ്യരൂപം