താൾ:Syrian Canon 1870.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൪

ണ്ഡം മതിയാകാതെ ഇരിക്കുമ്പോഴും സംരക്ഷ്ണയ്ക്കായും മറ്റും വിധവക്കാരനു വസ്തു വില്ക്കുന്നതിനു ന്യായമുണ്ട. എന്നാൽ മക്കൾക്കു പ്രാപ്തി വന്നാൽ അവരുടെ സമ്മതം വേണ്ടിയിരിയ്ക്കുന്നു.

൮൦. ഒരു പുരുഷൻ അവകാശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്തു അവളുടെ ഭവനത്തു കുഞ്ഞുകുട്ടികളോടു അവകാശമനുഭവിച്ചു പാൎക്കുന്ന സമയം ഒന്നാമതു സ്ത്രീയും പിന്നെ സന്തതികളും മരിച്ചു അവൻ ഏകനായി പാൎത്തു പിന്നത്തേതിൽ അവനും മരിച്ചുപോയാൽ അവന്റെ ദേഹണ്ഡതേട്ടമായിട്ടും പിതാവിന്റെ ഭവനാവകാശമായിട്ടും സ്ത്രീയുടെ ഭവനത്തുനിന്നും അവനു ചേരുന്നുയെന്ന മുതൽ അവന്റെ അവകാശികൾക്കും അവളുടെ ഭവനാവകാശം അവളുടെ അവകാശികൾക്കും കൊടുക്കേണ്ടതാകുന്നു. പുരുഷൻ രണ്ടാമതു ഒരു സ്ത്രീയെ വിവാഹം ചെയ്തു അവൾ പ്രസവിക്കുന്നതിനു മുൻപിൽ ഭൎത്താവ മരിക്കയും അതിൽപിന്നെ തറവാട്ടുമുതൽ ഭാഗം ചെയ്കയും ചെയ്യുന്നതായിരുന്നാൽ സ്ത്രീ കൊണ്ടുവന്നിരിയ്ക്കുന്ന സ്ത്രീധനം നീക്കി ഭൎത്താവിന്റെ സ്വത്തുക്കളിൽ പുത്രന്മാൎക്ക ഉണ്ടാകുന്ന വീതത്തിൽ എട്ടിൽ ഒരംശം കൂടെ സ്ത്രീക്കു കൊടുപ്പാനുള്ളതാകുന്നു.

൮൧. അവകാശിയായ സ്ത്രീയെ വിവാഹം ചെയ്തുപാൎക്കുന്ന പുരുഷൻ തന്റെ ഭവനത്തുനിന്നും കൊണ്ടുവന്നിട്ടുള്ള വീതം താൻ ഇരിക്കുമ്പോൾ ചിലവഴിച്ചുപോയിയെങ്കിൽ അതിനീടായി സ്ത്രീയുടെ അവകാശത്തിൽനിന്നും എടുക്കപ്പെടുവാനുള്ളതല്ലാ. അവകാശിയായ സ്ത്രീയുടെ പുനൎവിവാഹ ഭൎത്താക്കന്മാൎക്കു സ്ത്രീയുടെ ആദ്യവിവാഹത്തിൽ സന്തതിയുള്ളപക്ഷം സ്ത്രീയുടെമേൽ അല്ലാതെ അവളുടെ ഭവനത്തിൽ യാതൊരു അധികാരവുമില്ലാ.

൮൨. മാതാപിതാക്കന്മാരുടെ നേർ അവകാശികൾ അവരുടെ സന്തതികൾ ആകുന്നു. അവർ ഇല്ലാത്തപക്ഷം അവരുടെ സ്വത്തുക്കളുടെ അവകാശത്തിനും കുഡുംബത്തു സന്താന നിലയ്ക്കുമായി ജാതിമൎയ്യാദപ്രകാരം നിയമിക്കപ്പെടുന്നവർ സ്വത്തുക്കൾക്കു അവകാശികളും സന്താനവഴിക്കു ദെത്തുകാറരുമാകുന്നു. എന്നാൽ ഇവ ഉറയ്ക്കപ്പെടുന്നതു ഉടമ്പടിമേൽ ആകുന്നു. ഇതിനാൽ ഇവ നിയമങ്ങൾ ഭാൎയ്യഭൎത്താക്കന്മാരുടെ പിതാസംബന്ധവഴികളിൽ ഏതൊരു പുത്രന്മാരെയോ പുത്രിമാരെങ്കിൽ അന്ന്യന്മാരിൽനിന്നും അവൎക്കു പറഞ്ഞു ബോധിക്കപ്പെടുന്ന പുരുഷന്മാരെയോ ഉടമ്പടിപ്രകാരം നിയമിച്ചു സന്താനമില്ലാത്ത ഭവനത്തെ സന്താനവഴിയും അവകാ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/21&oldid=171650" എന്ന താളിൽനിന്ന് ശേഖരിച്ചത്