താൾ:Syrian Canon 1870.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

വകാശവീതം കൊണ്ടുവന്നിട്ടുള്ളവനായിരുന്നാൽ ആയ്തു തിരികെ കൊടുപ്പാനും ന്യായമാകുന്നു.

൭൬. അവകാശിയായ സ്ത്രീക്കു ഒന്നാം വിവാഹത്തിൽ മക്കളുള്ളപ്പോൾ രണ്ടാമതൊ അതുകഴിച്ചൊ വിവാഹത്തിനു ഹേതുവാകുന്നുയെങ്കിൽ ആ വിവാഹക്കാൎക്കു ആ സ്ത്രീ ഭവനത്തു കൎത്തവ്യം ഉണ്ടാകുന്നതല്ലാ. എങ്കിലും സ്ത്രീയുടെ തറവാട്ടു ധനം വീതിക്കുന്ന സമയം അവളുടെ പിന്നത്തെ വിവാഹങ്ങളിലെ മക്കൾക്കും ക്രമമായ അംശം ചെരേണ്ടതാകുന്നു എന്തുകൊണ്ടെന്നാൽ അവരും അവകാശിയായ സ്ത്രീയുടെ സന്തതികളാകുന്നു. എന്നാൽ അവളുടെ ഓരോ വിവാഹക്കാരുടെ ഭവനത്തുനിന്നും ചേരുന്നതായ അവകാശം സ്ത്രീയുടെ തറവാട്ടുമുതലോടു ചേൎക്കാതെ അവരവരുടെ മക്കൾക്കു തന്നെ ചേരേണ്ടതാകുന്നു.

൭൭. അവകാശിയായ സ്ത്രീയെ വിവാഹം ചെയ്യുന്ന ഭൎത്താവിനു സന്തതികൂടാതെ ഭാൎ‌യ്യ മരിച്ചു അവൻ പുനർ വിവാഹത്തെ ഇഛിക്കുന്നുയെങ്കിൽ അവളുടെ ഭവനത്തിൽനിന്നും അവന്റെ അവകാശം അറ്റുപോകുന്നു. എന്നാൽ ഏകദേശം പാതിപ്രായത്തിനോളം അവളോടുകൂടെ ജീവിച്ചു ദേഹണ്ഡത്താലും മറ്റും ഭവനപരിപാലനം ചെയ്തു ധനവൎദ്ധനവുണ്ടാക്കുകയോ അവൾ മുഖാന്തിരം സന്തതിയുണ്ടായിരിക്കയോ ചെയ്താൽ അവകാശിയായ സ്ത്രീയുടെ മരണശേഷം ഇവൻ പുനർ പുനൎവിവാഹത്തെ ഇഛിച്ചാലും ആ ഭവനത്തുനിന്നും അവന്റെ അവകാശം അറ്റുപോകുന്നതല്ലാ. ൭൮. അവകാശിയായ സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷനു സന്തതികൂടാതെ ഇളമ്പ്രായത്തിൽ സ്ത്രീ മരിക്കയും അവൻ രണ്ടാം വിവാഹത്തെ ഇഛിക്കാതെ പാൎക്കയും ചെയ്യുന്നു എങ്കിൽ അവന്റെ ഭാൎ‌യ്യയുടെ സകല സമ്പാദ്യത്തിന്മേലും മരണപൎ‌യ്യന്തം അവനവകാശമുണ്ടു. അവയിൽനിന്നുതന്നെ തന്റെ കാലംവരെ അവൻ ഉപജീവിക്കേണ്ടതുമാകുന്നു. എങ്കിലും വസ്തുക്കൾ വിറ്റുകളയുന്നതിനു അവന ന്യായമില്ലാ, എന്നാൽ വിധവയ്ക്കു നിശ്ചയിച്ചിരിക്കുന്നപ്രകാരം വിധവക്കാരനും ന്യായമുണ്ടു. ൭ൻ. അവകാശിയായ സ്ത്രീ സന്തതികൂടാതെ മരിക്കയും അടുത്ത അവകാശികൾ ഇല്ലാതെ വരികയും വസ്തുവിൽനിന്നും ഉണ്ടാകുന്ന അനുഭവംകൊണ്ടു ചിലവിനു മതിയാകാതെ വരികയും ചെയ്യുമ്പോഴും മക്കളുണ്ടായ ശേഷം സ്ത്രീ മരിച്ചു കുട്ടികളെ പുലൎത്തുന്നതിനു ദേഹ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/20&oldid=171649" എന്ന താളിൽനിന്ന് ശേഖരിച്ചത്