താൾ:Syrian Canon 1870.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ൎക്കു അധികാരമുണ്ടാകുന്നതാകുന്നു.വസ്തുക്കൾ അവകാശികളായ മകൾക്കു ഭാഗം ചെയ്തു കൊടുക്കണമെന്ന പിതാവിനു തൊന്നുന്ന സമയം പകുത്തു കൊടുക്കുന്നതല്ലാതെ മക്കൾ അപേക്ഷിക്കുന്ന സമയം പകുത്തു കൊടുക്കുന്ന പതിവില്ല.

൭൧. ഒരു പിതാവിനു പുത്രിമാരു മാത്രം ഉണ്ടായിരിക്കയും അതിൽ ഒരുത്തിക്കോ എല്ലാവൎക്കുമോ തന്റെ ഭവനാവകാശം വീതിച്ചു കൊടുത്തു വിവാഹവും കഴിപ്പിച്ചു പാൎപ്പിക്കുന്ന പക്ഷം അതാതു വീതത്തിലെ വീതക്കാറരു തന്നെ അധികാരികളാകുന്നു. എന്നാൽ ഭവനാവകാശിയായിരിക്കുന്ന സ്ത്രീക്കു തന്റെ ഭൎത്താവിന്റെ സമ്മതം കൂടാതെ യാതൊന്നും വിറ്റുകളയുന്നതിനു അധികാരമില്ലാ, ഭൎത്താവുള്ളപ്പോൾ അവൻ തന്നെ സകലത്തിനും പ്രധാന കൎത്തവ്യൻ.

൨. അവകാശിയായ സ്ത്രീയെ വിവാഹം ചെയ്യുന്ന പുരുഷൻ വിവാഹ കൎമ്മംകൊണ്ടു സ്ത്രീക്കും അവൾക്കുള്ള സകല വസ്തുക്കൾക്കും കൎത്തവ്യനായി ഭവിക്കുന്നു. എങ്കിലും സന്തതി കൂടാതെ സ്ത്രീ മരിച്ചുപോകയോ സന്തതിയുണ്ടായി അവരും മരിച്ചുപോകയൊ പുരുഷൻ രണ്ടാമതും വിവാഹം ചെയ്യാൻ ഇടവരികയൊ ചെയ്യുന്ന പക്ഷം ആ തറവാട്ടിന്മേൽ അവനുള്ള സംബന്ധം കഴിഞ്ഞിരിക്കുന്നു. അവന്റെ ദേഹണ്ഡ സ്ഥിതിക്കു തക്കവണ്ണം അല്പം ഏതെങ്കിലും മുതൽ കൂടുതലായൊ കുറവായൊ കൊടുക്കുന്നതിനു ന്യായമുണ്ട്.

൭൩. ഒരു സ്ത്രീയുടെ തറവാട്ടു ധനത്തിനും കടത്തിനും ഉള്ള അവകാശ സംബന്ധം പുരുഷന്മാരുടെ ക്രമം വിവരിച്ചിരിക്കുന്ന പ്രകാരം ഏഴു തലമുറവരെ നിൽക്കുന്നതാകുന്നു.

൭ർ. തന്റെ പിതാവിനു ഭവനാവകാശിയാകുന്ന സ്ത്രീ സന്തതിയില്ലാഴിക നിമിത്തം അവളുടെ സഹോദരികളുടെ പുത്രന്മാരിൽ ഒരുത്തനു അവകാശകുറി കൊടുക്കുന്നുയെങ്കിൽ അവൻ അവളുടെ പൂൎണ്ണ അവകാശിയാകുന്നു. എന്നാൽ അവളുടെ ഭൎത്താവിന്റെ ഭവനാവകാശത്തിനു അവന്റെ സംബന്ധികൾ തന്നെ അവകാശികളാകുന്നു.

൭൫. അവകാശിയായ സ്ത്രീയുടെ ഭൎത്താവു സന്തതി കൂടാതെ മരിച്ചു സ്ത്രീ രണ്ടാമതും വിവാഹം ചെയ്യപ്പെടുന്നുയെങ്കിൽ രണ്ടാം ഭൎത്താവിനും അവളുടെ ഭവനത്തു മുമ്പിലത്തെ ഭൎത്താവിനെ പോലെയുള്ള അവകാശമുണ്ട്. എന്നാൽ ഒന്നാം ഭൎത്താവു തന്റെ ഗ്രഹത്തിൽനിന്നും അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/19&oldid=171647" എന്ന താളിൽനിന്ന് ശേഖരിച്ചത്