താൾ:Syrian Canon 1870.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫

ശവഴിയും നിലനിൎത്തുന്നു. ഇതിനാൽ ഇവർ സന്താനവഴിക്കു ദെത്തുകാറരും അതുനിമിത്തം സ്വത്തുക്കൾക്കു അവകാശികളുമാകുന്നു. സകല ക്രിസ്ത്യാനികളും ദെത്തുമക്കൾ എന്നുവേദവിധി ഉള്ളതിനാൽ സുറിയാനിക്കാൎക്കും ദെത്തു അനുവദിക്കപ്പെട്ടിരിക്കുന്നു.

൮൩. മാതാപിതാക്കൾക്കു തങ്ങളുടെ ഉയിൽപത്രമൊ മറ്റൊ പത്രികപ്രകാരം തങ്ങളുടെ സ്വത്തുക്കളിൽനിന്നു മനസ്സോടു നിയമിക്കപ്പെടുന്ന അംശം അവൎക്കു മനസ്സുള്ള അന്ന്യന്മാൎക്കു കൊടുക്കുന്നതിനു അധികാരമുണ്ട്. എന്നാൽ കാരണതേട്ടങ്ങളിൽനിന്നു അന്ന്യൻ അവകാശപ്പെടുവാൻ പത്രിക എഴുതുന്നതിനു നേർ അവകാശികളുടെ സമ്മതം കൂടെ വേണ്ടിയിരിക്കുന്നു. പത്രിക പ്രാപിക്കുന്നവൻ അതിലുല്പെട്ട സകലത്തിനും അവകാശിയും ഉത്തരവാദിയും ആകുന്നു.

൮൪. ഒരുവൻ തന്റെ ഭാൎയ്യയുടെ പ്രസവം മാറി എന്നു വിചാരിച്ചു തന്റെ വസ്തുക്കൾ മക്കൾക്കു പകുതിചെയ്തുകൊടുത്തതിൽ പിന്നെ അവൾ പ്രസവിച്ചു മക്കളുണ്ടായാൽ ആദ്യപകുതി അസ്ഥിരപ്പെടുത്തി വീണ്ടും പകുക്കുന്നതിനു അവൎക്കു അധികാരമുണ്ട. എങ്കിലും അതാതുപകുതിക്കാറരു പകുതിക്കുപിമ്പു ദേഹണ്ഡത്താൽ ഉണ്ടാക്കിയിരിക്കുന്ന തേട്ടം അവരവൎക്കുള്ളതാകുന്നു. എന്നാൽ രണ്ടാം പ്രാവശ്യം പകുക്കുന്നസമയം ഒരു പകുതിക്കാരനു വല്ല കാരണ വശാൽ ഉണ്ടായിരിക്കുന്ന നഷ്ടത്തെക്കുറിച്ചു ചോദ്യത്തിനിടയുള്ളതുമല്ലാ.

൮൫. ഒരുവൻ തന്റെ മക്കൾക്കു ന്യായമായി ഭാഗം ചെയ്തുകൊടുക്കയും അവർ ക്രമമായി അനുഭവിച്ചുവരികയും ചെയ്യുന്നസമയം ഭാൎയ്യ മരിച്ചു രണ്ടാമതും വിവാഹം ചെയ്തു മക്കളുണ്ടായാൽ അവൎക്കായി ആദ്യപകുതി അസ്ഥിരപ്പെടുത്തിക്കൂടാ. എന്നാൽ താനും തന്റെ രണ്ടാം ഭാൎയ്യയും കൂടെ ദേഹണ്ഡിച്ചുണ്ടാക്കുന്ന മുതലിനു മാത്രം ആ കുടിയിലെ മക്കൾ അവകാശികളാകുന്നു. എങ്കിലും തന്റെ സ്വത്തുക്കൾ വീതിച്ചു അനുഭവിച്ചുവരുന്ന മക്കൾ തങ്ങളുടെ വീതത്തിൽനിന്നും ചുരുങ്ങിയ അംശം വിട്ടുകൊടുക്കേണമെന്നു ചോദിക്കുന്നതിനു പിതാവിനു അവകാശമുണ്ട്.

൮൬. ഒരുവൻ വിവാഹം ചെയ്തു സന്തതിയുണ്ടായ ശേഷം ഭാൎയ്യ മരിക്കയും ഭവനാവകാശിയായി പാൎക്കുന്ന ഒരു വിധവയെ രണ്ടാമതും വിവാഹം ചെയ്കയും ചെയ്ത അവളിൽനിന്നും സന്തതിയുണ്ടായാൽ അവന്റെ ധനം ൫൨ാം വകുപ്പിൻപ്രകാരവും അവളുടെ ധനം ൭൬ാം വകുപ്പിൻപ്രകാരവും വീതിക്കേണ്ടതാകുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/22&oldid=171651" എന്ന താളിൽനിന്ന് ശേഖരിച്ചത്