താൾ:Syrian Canon 1870.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

൬൫. ഒരുത്തന്റെ തറവാട്ടുവസ്തുക്കൾ നാലു തലമുറവരെയും പകുതി ചെയ്യാതെ ഇരിക്കയും തറവാട്ടുമക്കൾ വഴിയിൽ ഒരുത്തനു അധികവും ഒരുത്തനു കുറഞ്ഞതുമായ സന്തതികളും ഉള്ളതായും ചിലൎക്കു അശേഷം ഇല്ലാതെയും വന്നാൽ പകുതി സമയം തറവാട്ടു പിതാവിന്റെ ആദ്യസന്തതികളുടെ എണ്ണപ്രകാരം മുതൽ ഭാഗം ചെയ് വാനുള്ളതാകുന്നു.

൬൬. ഒരു തകപ്പനു ഒന്നിൽ അധികം മക്കൾ ഉണ്ടായിരിക്കയും മക്കളിൽ ഒരാളിന്റെ പേരു വച്ചു വസ്തുക്കൾ തേടുകയും മറ്റും ചെയ്താൽ ശേഷമുള്ള മക്കൾക്കും ആ തേട്ടത്തിന്മേൽ അവനോട് തുല്ല്യമായ അവകാശമുണ്ട്. പകുതിക്കു പിൻപും വസ്തുക്കൾ അതാതു പേരിൽ വരവെഴുതുന്നതിനു സംഗതി വരാത്തപക്ഷം പകുതികുറി തന്നെ അവന്റെ അവകാശത്തിന്റെ ആധാരമെന്നു ചട്ടപ്പെടുത്തിയിരിക്കുന്നു.

൬൭. പകുതിക്കു മുമ്പു അവകാശികൾ തമ്മിൽ പകുതിയിടപെട്ടു തൎക്കമുണ്ടായാൽ നല്ല കാൎ‌യ്യസ്ഥന്മാരുടെയും ഇടവകപട്ടക്കാരുടെയും പഞ്ചായത്താലോ ആയതല്ലാത്ത പക്ഷം മേല്പട്ടക്കാരന്റെ കല്പനയാലൊ തീൎച്ചയുണ്ടാകേണ്ട താകുന്നു. മേല്പ്രകാരം നിമാനമുണ്ടാകാതെ സിവിൽ വ്യവഹാരം ആവശ്യപ്പെടുന്നുയെങ്കിൽ സിവിൽ വിധി ഉണ്ടാകുന്നതു വരെ ആ തറവാട്ടു വസ്തുക്കൾ ജാതി യജമാനന്റെ കല്പനപ്രകാരം സമ്മതനായ ഒരു മൂന്നാമന്റെ കൈമുഖാന്തിരം കൂടെ സൂക്ഷിക്ക പ്പെടേണ്ടതാകുന്നു.

൬൮. പിതാവു ജീവനോടിരിക്കുമ്പോൾ പകുതി ലഭിച്ച മക്കൾ അവകാശി കൂടാതെ മരിച്ചുപോയാൽ ആ പകുതികൾ വീണ്ടും തകപ്പന്റെ അധികാരത്തിൻ കീഴെ തന്നെ ആകുന്നു. തകപ്പൻ മരിച്ചു വല്ല്യപ്പനൊ ചിറ്റപ്പനോ ജീവനോടിരുന്നാൽ അവരിടെ അധികാരത്തിൽ തന്നെ ആകുന്നു. ആയതു അവർ മനസ്സാകുന്ന സമയം അവകാശികൾക്കു ക്രമമായി വീതിച്ചു കൊടുക്കുന്നതിനു അധികാരമുണ്ടു. ൬ൻ. പിതാവു ജീവനോടിരിക്കുമ്പോൾ പകുതിയിൽ ഉല്പെട്ട തറവാട്ടു വസ്തുക്കൾ പിതാവിന്റെ സമ്മതം കൂടാതെ പകുതി ക്കാൎ‌യ്യം വല്ല്യപ്പനും, വല്ല്യപ്പന്റെ സമ്മതം കൂടാതെ പിതാവിനും വിറ്റുകൂടാ എന്നു കല്പിക്കപെട്ടിരിക്കുന്നു. ൭0. പൂൎവ്വധനം കാരണതേട്ടവും സ്വന്തധനം ദേഹാന്ധതേട്ടവും ആകുന്നു. പൂൎവ്വധനത്തിന്മേൽ അതിന്റെ ഉത്ഭവം മുതലുള്ള പരമ്പ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/18&oldid=171646" എന്ന താളിൽനിന്ന് ശേഖരിച്ചത്