൧0
൫ൻ. മേൽ വകുപ്പിൻപ്രകാരം ഭവനാവകാശിയാകപ്പെട്ട സ്ത്രീ മക്കളില്ലാതെ മരിച്ചുപോയാൽ കെട്ടിച്ചയച്ചതിൽ ഒരു പുത്രിയെ തിരികെ ഭവനാവകാശിയായി എടുക്കുന്നതിനു പിതാവിനു അധികാരമുണ്ട്.
൬0. പുരുഷന്റെ ഒന്നു മുതൽ മേൽപോട്ടുള്ള വിവാഹങ്ങളിൽ പുത്രിമാർ മാത്രം ഉണ്ടായിരിക്കയും തന്റെ ഭവനാവകാശിയായി ഒരുത്തിയെ പ്രത്യേകിച്ചു നിയമിക്കുന്നതിനിട വരാതെ പിതാവു മരിച്ചു പോകയും ചെയ്യുന്ന പക്ഷം എല്ലാ വിവാഹത്തിലെ പുത്രിമാരും പിതാവിന്റെ ഭവനാവകാശം ശരിയായി വീതിക്കേണ്ടതാകുന്നു. എന്നാൽ അവരവരുടെ മാതാക്കന്മാരുടെ സ്ത്രീധനം മുതലായവ അവരവരുടെ തനതും ആകുന്നു.
൬൧. ഏതു വിവാഹത്തിലെ ഭാൎയ്യയും ക്രമമായ വിവാഹ കാലം കഴിയുന്നതിനു മുൻപിൽ മരിച്ചുപോയാൽ സ്ത്രീധനം അവകാശികൾക്കു തിരികെ കൊടുക്കന്നതിനു ന്യായമാകുന്നു.
൬൨. ഒരുവൻ ഭാൎയ്യയും സന്തതിയും കൂടാതെ മരിച്ചു പോകുന്നു എങ്കിൽ മരിച്ചവന്റെ അവകാശത്തിനു ജേഷ്ടാനുജന്മാരും അവരുടെ സന്തതികളും തന്നെ അവകാശികൾ, എന്നാൽ മരിച്ചവന്റെ മാതാവോ പിതാവോ ജീവനോടിരുന്നാൽ അവന്റെ സ്വത്തുക്കൾ മേൽ അവൎക്കു തന്നെ കൎത്തവ്യം ആയ്തു ക്രമമായി പകുതി ചെയ്തു കൊടുക്കുന്നതിനും മരണപൎയ്യന്തം ഒഴിച്ചു വെക്കുന്നതിനും മാതാപിതാക്കൾക്കു ന്യായമുണ്ടു.
൬൩. പിതാവു ഏതൊരു വിവാഹത്തിലെ മക്കൾക്കും പകുതി സമയം തക്ക ന്യായത്തോടുകൂടെ ചെയ്യുന്ന ഏറ്റക്കുറച്ചിൽ മക്കൾ അനുസരിക്കേണ്ടതാകുന്നു.
൬ർ. ഒരു പുരുഷനു നാലു പുത്രന്മാരും നാലു പുത്രിമാരും ഉണ്ടാകയും അവരിൽ രണ്ടു പുത്രന്മാൎക്കു പുത്രസന്താനം ഉണ്ടായി പിതാക്കന്മാരു മരിക്കയും രണ്ടു പുത്രിമാരെ കെട്ടിച്ചയക്കയും രണ്ടു പേർ കന്യകമാരായിരിക്കയും ഒരു പുത്രന്റെ പൌത്രൻ മാത്രവും ഒരു പുത്രനും ജീവിച്ചിരിക്കയും അതു വരയും ഭാഗം ചെയ്യാതിരിക്കയും ചെയ്താൽ ഭാഗം ചെയ്യുന്ന സമയം ഒരു പുത്രന്റെ പൌത്രനും ഒരു പുത്രനും ഒന്നുപോലെ അവകാശം ലഭിക്കുന്നതിനും വിവാഹം ചെയ്യപ്പെടാത്ത പുത്രിമാൎക്കു അഞ്ചാമതു വകുപ്പിൽ വിവരിക്കപ്പെട്ടിരിക്കുന്ന പ്രകാരമുള്ള അംശം കൊടുക്കുന്നതിനും ന്യായമാകുന്നു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |