ൻ
ലൊ അതു കഴിച്ചൊ ഉണ്ടാകുന്നു എങ്കിൽ അവർ തന്നെ അവകാശികൾ. ൫൨. ഒരു പുരുഷനു ഒന്നൊ അതിലധികമൊ പ്രാവശ്യം വിവാഹ ത്തിനു ഹേതുവാകയും അവകളിലൊക്കെയും സന്തതികളുണ്ടാ കയുംചെയ്യുന്നപക്ഷം എല്ലാ വിവാഹത്തിലെ മക്കളും പിതാവിന്റെ സ്വത്തുക്കൾക്കു ശരിയായ അവകാശികളാകുന്നു. എന്നാൽ 0ര0 രണ്ടു സംസ്ഥാനങ്ങളിൽ മിക്കവാറുമുള്ള നടപ്പിൻ പ്രകാരം ഒന്നാം വിവാഹ മക്കൾ പിതാവിന്റെ സമ്പാദ്യത്തിൽ ഒരംശം കൂടെ എടുത്തുവരുന്നുണ്ട്. ൫൩. ഒന്നാം വിവാഹത്തിൽ പുത്രന്മാരില്ലാ, പുത്രിമാരെയുള്ളൂ. എങ്കിൽ അഞ്ചാമതു വകുപ്പിൽ വിപരിച്ചിരിക്കുന്ന പ്രകാരമുള്ള അംശത്തിനു മാത്രം അവർ അവകാശികളാകുന്നു. ൫ർ. ഒന്നാം വിവാഹത്തിൽ മക്കളില്ലാതെയും രണ്ടിലും മൂന്നിലും അതു കഴിച്ചും മക്കളുള്ളതായും വന്നാൽ ഇവ വിവാഹങ്ങളിലെ മക്കൾ പിതാവിന്റെ ധനത്തിനും കടത്തിനും ശരിയായ അവകാശികളാകുന്നു. ൫൫. ഒന്നാം വിവാഹത്തിൽ പുത്രന്മാരും ശേഷമുള്ളതിൽ പുത്രിമാരും മാത്രം ഉണ്ടായാൽ പുത്രിമാർ അഞ്ചാമതു വകുപ്പിൽ വിപരിക്കപ്പെട്ടിരിക്കുന്ന പ്രകാരമുള്ള അംശത്തിനു മാത്രം അവര വകാശികളാകുന്നു. ൫൬. ഏതു വിവാഹത്തിലെ പുത്രന്മാരും പിതാവിന്റെ ഭവനാവകാശികളും പുത്രിമാർ സ്ത്രീധനാവകാശികളുമാകുന്നു. ൫൭. ഒരു പുരുഷനു ഒന്നാം വിവാഹത്തിൽ ഒരു പുത്രി മാത്രം ഉണ്ടായി ഉടൻ മാതാവു മരിച്ചുപോകുന്ന പക്ഷം തന്റെ ഇഷ്ട ഭാൎയ്യയ്ക്കു ഏക പുത്രിയായിരിക്കുന്ന തന്റെ പുത്രിക്കു പുത്രന്മാരോടു തുല്യമായ അവകാശ വീതം കൊടുക്കേണമെന്നു പിതാവു മനസ്സാകുന്നു എങ്കിൽ ശേഷം വിവാഹത്തിലെ പുത്ര ന്മാരും പുത്രിമാരും പിതാവിന്റെ ഇഷ്ടത്തിനു തടസ്സപ്പെട്ടു കൂടാ.
൫൮. ഒന്നിൽ അപ്പുറവുമുള്ള വിവാഹങ്ങളിലെ സന്തതികളെല്ലാം
സ്ത്രീകളായിരുന്നാൽ ഇവരിൽ പിതാവിനു ബോധിച്ച ഒരു
പുത്രിയെ മാത്രം ഭവനാവകാശിയാക്കി തീൎത്തു ശേഷം
പുത്രിമാരെ ന്യായാവകാശങ്ങളോടു കൂടെ പിരിച്ചു വിടുന്നതിനു പിതാവിനു അധികാരമുണ്ട്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |