൮
മുതലിൽനിന്നും അവളുടെ ഉപജീവനം മാത്രം വേണ്ടിയിരിക്കുന്നു.
ൎ൬. വിവാഹം ചെയ്യപ്പെടാത്ത സ്ത്രീകൾ അദ്ധ്വാനത്താൽ
ഉണ്ടാക്കുന്ന സമ്പാത്യം അവരുടെ സ്വന്ത കൎത്തവ്യത്തിൻ കീഴാകുന്നു. അവർ ആൎക്കു നിയമിക്കുന്നുവോ അവ അവൎക്കു ള്ളതാകുന്നു. ഒരുത്തൎക്കും നിയമിക്കുന്നതിനിടവരാതെ മരിച്ചു
പോകുന്ന പക്ഷം അവരുടെ സഹോദര സഹോദരിമാൎക്കു മുറ
പോലെ വീതിക്കപ്പെടേണ്ടതാകുന്നു. അവരില്ലെങ്കിൽ ഇരുപത്തു
മൂന്നാമതു വകുപ്പിൽ വിപരിച്ചിരിക്കുന്ന പ്രകാരമുള്ള തലമുറ ക്കാരിൽ അടുത്തവൎക്കു ക്രമമായി ചേരേണ്ടതാകുന്നു.
ൎ൭. സഹോദരന്മാരു തമ്മിൽ പകുതി ചെയ്ത പിമ്പു തങ്ങളുടെ
വീതത്തിലുള്ള വസ്തുക്കൾ വിൽക്കയോ മറ്റൊ ചെയ്യുന്നതിനു അവൎക്കു പൂൎണ്ണ അധികാരമുണ്ട്.
ൎ൮. ഇളകുന്നതൊ ഇളകാത്തതൊ ആയ മുതൽ സ്ത്രീധനമായി
ലഭിക്കപ്പെട്ടിട്ടുള്ളവൾക്കു ഭൎത്താവിന്റെയും മക്കളുടെയും സമ്മതം കൂടാതെ വിറ്റു കളയുന്നതിനു അവൾക്കും അവളുടെ സമ്മതം കൂടാതെ ഇവൎക്കും ന്യായമില്ലാ. സ്ത്രീധനം വക മുതൽ മാതാവും പിതാവും ജീവനോടിരിക്കുമ്പോൾ മക്കൾക്കു ഭാഗം ചെയ്തു കൊടുക്കേണ്ടതായിരുന്നാൽ ആ വക മുതൽ മാതാവിന്റെ സമ്മതത്തോടു കൂടി വീതിച്ചു കൊടുപ്പാനുള്ള താകുന്നൂ. പിതാവ മരിക്കയും മാതാവ ജീവനോടിരിക്കയും ചെയ്താൽ മാതാവിന്റെ സമ്മതത്തോടു കൂടി ചെയ് വാനുള്ളതാകുന്നു.
ർൻ. ഒരു സ്ത്രീയുടെ സ്ത്രീധനം മുതലായതിനു പുത്രന്മാരും
അവരില്ലാത്ത പക്ഷം പുത്രിമാരും അവകാശികളാകുന്നു.
ഒരുത്തൻ തന്റെ പുത്രിയെ തനിക്കു ഭവനാവകാശിയാക്കിയ
പിറകു ഒന്നോ അധികമോ ആണ്മക്കൾ ഉണ്ടായാൽ ഭവനാ
വകാശിയാക്കപ്പെട്ടവൾ അവളുടെ സഹോദരന്മാരോടുകൂടെ
ശരിയായി അവകാശം അനുഭവിക്കേണ്ടതാകുന്നു.
൫0. പകുതി ലഭിച്ച ഒരുത്തനു അവകാശികളായ മക്കളില്ലെങ്കിൽ
അവന്റെ സമ്പാദ്യങ്ങൾ എഴുതി വിൽക്കുന്നതിനു ഭാൎയ്യയുടെ
സമ്മതം മാത്രം മതി.
൫൧. ഒന്നാം വിവാഹത്തിൽ മക്കളില്ലാതെയും രണ്ടാം വിവാഹ
ത്തിൽ മക്കളുള്ളതായും വന്നാൽ അവർ തന്നെ പിതാവിന്റെ
പൂൎണ്ണ അവകാശികൾ. രണ്ടാമത്തേതിലും ഇല്ലാതെ മൂന്നാമത്തേതി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |