൭
യ്യണമെന്നു ഉണ്ടാകുന്ന ഇച്ശക്ഷമെക്കു അടുത്തതെന്നും മൂന്നാം വിവാഹം ചട്ടവിരോധമെന്നും നാലാം വിവാഹം മൃഗസ്വഭാവ മെന്നും ചട്ടപ്പെടുത്തിയിരിക്കുന്നു. എങ്കിലും ഇച്ശ അടക്കമില്ലാത്ത പുരുഷനും സ്ത്രീക്കും വിവാഹം ഏതൊരു സമയവും ദൈവം വിരോധിച്ചിട്ടില്ലാ.
ൎ0. രണ്ടു മുതൽ മേല്പോട്ടുള്ള വിവാഹങ്ങൾ ഒന്നാമത്തേതിൽ
കുറഞ്ഞ കൎമ്മങ്ങളോടും അലങ്കാരങ്ങളും സന്തോഷ വിരുന്നുകളും ചുരുക്കിയും കഴിച്ചുവരുന്നു. നോമ്പു നീക്കിയുള്ള ഏതൊരു ദിവസങ്ങളിലും വിവാഹം അനുവദിക്കപ്പെട്ടിരിക്കുന്നു.
ൎ൧. വിവാഹ മുറകൾ പുരുഷനേക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെയും ഋതുകാലം അവസാനിച്ചിട്ടില്ലാത്ത സ്ത്രീയേയും വിവാഹം ചെയ് വാൻ ന്യായം പുരുഷനും സ്ത്രീയും തമ്മിൽ ഏഴു വയസ്സിനു മേൽ പ്രായം അതിക്രമിച്ചിരിക്കുന്നതും ന്യായമല്ലാ.
ൎ൨. സഹോദരന്മാരും സഹോദരിമാരും ഉള്ളപ്പോൾ മൂത്ത
സഹോദരനു മുമ്പേ ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കാം. എങ്കിലും തക്ക ഹേതുക്കളാൽ അല്ലാതെ മൂത്ത സഹോദരനു മുമ്പിൽ ഇളയ സഹോദരനെയും മൂത്ത സഹോദരിക്കു മുമ്പിൽഇളയ സഹോദരിയെയും വിവാഹം കഴിപ്പിക്ക മൎയ്യാദയില്ലാ. രോഗം സന്ന്യാസം മുതലായ തക്ക ഹേതുക്കളാൽ മേലെഴുതിയ തടസ്സം നീങ്ങപ്പെടുന്നു.
ൎ൩. സഹോദര സഹോദരിമാരിൽ ഒന്നോ രണ്ടൊ പേരിലധികം ഒന്നിച്ചു വിവാഹം കഴിക്ക മൎയ്യാദയില്ലാ.
ർ ർ. തറവാട്ടുമുതൽ ഭാഗം ചെയ്യുന്ന സമയം മാതാപിതാക്കൾ
ക്കു വിശേഷാൽ വീതം വേണ്ടാ മരണപൎയ്യന്തം തറവാട്ടാലുള്ള
സകല സ്വത്തുക്കൾ മേലും അവർ തന്നെ പൂൎണ്ണ അധികാരി കളാകുന്നു. പകുതിക്കു പിൻപും എല്ലാ ഭാഗങ്ങളിൽനിന്നും
എടുത്തു തൃപ്തിപോലെ ചിലവു കഴിയാം. എങ്കിലും മാതാപിതാ
ക്കളും വീതക്കാരും തമ്മിൽ യോജിക്കാതെ അന്ന്യനു
വിലക്കപ്പെട്ടുകൂടാ.
ൎ൫. സഹോദരന്മാരു തമ്മിൽ ഭാഗം ചെയ്യുന്ന സമയം വിവാഹം കഴിക്കപ്പെടാത്ത സഹോദരികളുണ്ടെങ്കിൽ
അവൎക്കുള്ള ന്യായം പകുതി കുറിയിൽ വെളിപ്പെടുത്തുകയോ
അഞ്ചാമതു വകുപ്പിൽ വിപരിച്ചിരിക്കുന്ന പ്രകാരം അവൎക്കു
ചെല്ലുവാനുള്ള വീതം പ്രത്യേകിച്ചു പൊതുവിൽ സൂക്ഷിക്കയോ
ചെയ്യേണ്ടതല്ലാതെ കന്ന്യകയുടെ കൈവശം ഏല്പിക്കപ്പെടേണ്ടതല്ലാ. എന്നാൽ വല്ല ഹേതുവാലും വിവാഹ
ത്തിൽനിന്നു അവൾ മുടങ്ങപ്പെടുന്ന പക്ഷം മരണപൎയ്യന്തം
തറവാട്ടു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |