ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കാൽത്താരിൽചേൎന്നുമഞ്ജുസ്വനപഠനതൃഷാ
നൂപുരംലോഭനീയം,
മുത്തേറെപ്പൂണ്ടുമുക്താവലികുചഗിരിയിൽ
കേവലംസേവചെയ്തു
നൽത്തേൻചൊല്ലാളണിഞ്ഞീലൊരുപൊഴുതുമഹോ!
ഭൂഷണംഭൂഷണാൎത്ഥം. ൧൬
ഒന്നായ്‌ലോകത്തിനാലോചനശിവ!ശിവനേ!
ചന്ദ്രനൊന്നല്ലരണ്ടായ്
മൂന്നായ്‌കല്യാണശൈലംമനസിജശരമോ
സാരമാറായിതാനും
പിന്നെപ്പത്തൻപതായ്ത്തീൎന്നിതുയുവഹൃദയം,
പൂർണ്ണതാരുണ്യധാതാ-
വന്നൊട്ടേറ്റംവിചിത്രപ്പണികളവനിയിൽ
ചെയ്തുസാമോദമേവം. ൧൭
അംഘ്ര്യംഭോജാസവത്തെക്കളവൊടുകുചഭൃം-
ഗങ്ങൾഭംഗ്യാനുകർന്നൂ
കൊങ്കപ്പൊൽക്കുന്നിലെത്തുംനയനമനിമിഷാ-
ഭിഖ്യയെക്കയ്ക്കലാക്കീ
തങ്കച്ചേലംതനുശ്രീതടിനിയിൽ മുഴുകി-
ക്കൎദ്ദമംതീർത്തുമുറ്റൂം
മങ്കയ്ക്കിന്നീമനോജ്ഞപ്രഭമനസിജനോ
വിശ്വാസൃക്കോവരുത്തി? ൧൮
ശംഖിന്നുള്ളോപികത്തിൻവസതി?പവിഴവും
മുത്തുമബ്ജത്തിലാമോ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Salinishine എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |