ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ച്ചിത്താനന്ദാർണ്ണവത്തിൽജനകജനനിമാ-
രങ്ങുമുങ്ങിക്കുളിച്ചാർ. ൧൨
ഇത്ഥംജഗത്ത്രിതയനേത്രകുതൂഹലത്തെ
നിത്യംവളൎത്തിവിലസുംനൃപതീന്ദ്രപുത്രി
അബ്ദങ്ങളങ്ങിനെകുറച്ചുകഴിഞ്ഞുബാല്യ-
സ്വത്തെന്നതാംനിലയെവിട്ടുവിമുക്തയായാൾ. ൧൩
വാടാതെതന്നെപാദംഗതിയിൽവിലസിപോൽ,
മാന്ദ്യമായാസമേതും
കൂടാതേതന്നെമദ്ധ്യംദിനമനുകൃശമായ്,
പുണ്യമൊന്നുംവ്രതത്താൽ
നേടാതേതന്നെമേന്മേലുദരമതിതരാം
ക്ഷാമമായ്,ശങ്കചെറ്റും
തേടാതേതന്നെനേത്രംതരളതരവുമായ്
തൽക്ഷണംപക്ഷ്മളാക്ഷ്യാഃ. ൧൪
താരുണ്യാൎക്കൻധരിത്രീഹരിഹയതനയാ-
ഗാത്രപൂൎവാദ്രിതന്മേൽ
ചേരുന്നേരംതദാസ്യാംബുജമലർവികസി-
പ്പിച്ചുതന്നിച്ഛപോലേ
പാരംവക്ഷോജകോകദ്വയഘടനമുടൻ
ചെയ്കിലുംകേശമാകും
ഭൂരിദ്ധ്വാന്തംപടർത്തീപ്രതിഭടതയുമാ-
സ്‌നിഗ്ദ്ധഭാവത്തിൽമങ്ങും. ൧൫
കൈത്തണ്ടിൽകൂടിതങ്കത്തരിവളതനുവിൻ
കാന്തിമന്ദംഗ്രഹിപ്പാൻ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Salinishine എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |