താൾ:Sujathodwaham bhasha chambu 1907.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിങ്കൾത്തെല്ലിന്നുമേലോമുകിൽനിര?യമൃതി-
ന്നാശ്രയംതൊണ്ടിതാനോ?
തങ്കക്കുന്നിൽപിറന്നൊയമുന?യതുതടാ-
കത്തിലോവീഴ്‌വതെന്തീ-
യംഗശ്രീതൻപ്രഭാവം?ഹര!ഹര!ചപലാ-
ലേഖഭൂലോകമാൎന്നോ?        ൧൯
അനിശംനവയൌവനത്തോടൊത്തോ-
രനവദ്യാംഗിനരാധിനാഥപുത്രി
തനുവാംലതകൊണ്ടുതന്നെഗാഢം
ജനഹൃത്തൊക്കെവരിഞ്ഞുകെട്ടിവാണാൾ.        ൧൦

ഗദ്യം:- ഇവണ്ണം വൎണ്ണനത്തിനനന്തനും, ദൎശനത്തിനിന്ദ്രനും ശക്തി പോരാത്ത ചാരുത്വമേറും നീരോത്ത നീരദത്തിൻമദത്തെയുതിൎത്ത പുരികുഴലെഴും കുയിൽമൊഴി സുഷമയാലാഴി ചൂഴുമൂഴിയിൽ വാഴും കേഴമാൻമിഴിമാൎക്കു വായ്ക്കും മുഷ്‌കു ബാക്കിവെയ്ക്കാതൊതുക്കി സ്വകുലത്തിനു വികലത്വമറ്റ കീൎത്തി പേർത്തും വരുത്തിക്കാണുന്നോരുടെ കണ്ണും കേൾപ്പവരുടെ കൎണ്ണവും ഹഠാദാകൎഷിച്ചനവദ്യമായ ലാവണ്യത്തിൻ നടനപ്പന്തലായി ലസിയ്ക്കുമ്പോൾ

ഔദ്ധത്യംമൂത്തധാത്രീപതികളെയഖിലം
സ്വൎഗ്ഗനാരീരതിയ്ക്കായ്
മൊത്തത്തിൽചേൎത്തുരാകാഹിമകരമഹിമാ-
വൊത്തസൽക്കീൎത്തിവസ്ത്രം
പൃത്ഥ്വിത്തേൻവാണിയാൾക്കായ്പ്രിയമൊടുസുമുഹൂ-
ൎത്തത്തിൽനൽകിസ്സുരേശ-ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Salinishine എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/10&oldid=171540" എന്ന താളിൽനിന്ന് ശേഖരിച്ചത്