ധാമത്തിന്നുതനിച്ചുതെല്ലൊരുസുഖം-
ചേരാത്തകാരാഗൃഹം
ഹാ!മെത്തുംദുരദൃഷ്ടശക്തിയതിനാൽ-
കയ്ക്കൊണ്ടിരിയ്ക്കേണ്ടതായ്. ൧൪൦
പോരാത്തതിന്നുഗതികെട്ടവിയോഗികൾക്കു
തീരാത്തദുഃഖമരുളുന്നപുരോനഭസ്വാൻ
നീരാൽതണുക്കുമിളസത്വരമന്നുഘോഷി-
ച്ചാരാൽതദാനടതുടർന്നിതുനാലുപാടും. ൧൪൧
അന്നാവാനത്തിൽനിന്നുംശിഖരിവഴിജലം
വീഴ്ത്തിയെത്രയ്ക്കുശൈത്യം
നന്നായ്പ്രാവൃട്ടുഭൂമിയ്ക്കരുളി?വദനമാം
പുഷ്കരത്തിങ്കൽനിന്നും
സ്വർണ്ണഭോരോജശൈലംവഴിനയനജലം
വീഴ്ത്തിയത്രയ്ക്കുതാപം,
ചൊന്നാലുണ്ടോകടുംകൈയ്ക്കറുതി?വസുമതീ-
ഭർത്തൃപുത്രിയ്ക്കുമേകീ. ൧൪൨
ഗദ്യം:- അയ്യോ! കഥിപ്പതിനു പൊയ്യോതുകല്ലിവനു വയ്യോമലാളൊടതുകാലം വിധിയനനുകൂലം വിരവിലതുമൂലം വിരഹതുയിരലകടലിനുടെ നടുവിലിരവു പകൽ വിമലതനുവുഴറിയതിവേലം ചുരുളുന്ന കൂന്തലൊടു കരളിൽ കറുമ്പിയലുമിരുളാം നിശാടസഖിയാകും ചിത്തമലർ വേകും മുഗ്ദ്ധമൊഴി തൂകും നേത്രജലമാർത്തിയുപലത്തിനൊടുമൊത്തു സമവാർത്തിദഹനാദ്യരിലുമേകം മാപാപിമാരനുടെ രോപാവലിയ്ക്കെതിർ ചലാപാംഗി ഭൂപസുത തീർന്നും മനതളിർ തകർന്നും മതികദനമാർന്നും മരണ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |