മൊരു ഞൊടിയിടയിൽ വരുവതിനു വിഷകൃമിയൊടെതൃനിലയിലിനജനൊടു നേർന്നും ശമിതാരിയാകുമൊരു കമിതാ വരാ തരികിലമിതാധി ഘസ്രമനു നീളും ഹൃത്തഹഹ!കാളും മുഗ്ദ്ധയെയൊരാളും പാർത്തിടരുതത്തരമമർത്ത്യവനിതാർത്തിദസുമൂർത്തിലത പാർത്തു പലനാളും.
തന്നായികയ്ക്കുപറ്റീടുമന്യായതമമാംവിധി
ധന്യാഗ്ര്യൻപൃഥുഭൂപാലനന്നാളാഹന്ത!കേട്ടുതേ. ൧൪൩
ഇടിവീണമരംപോലേഝടിതിപ്രജ്ഞയെന്നിയേ
മുടിമന്നൻധാത്രിതന്റെമടിമേൽവീണുമൂർഛയാ. ൧൪൪
പറഞ്ഞുപലതുംപാരംകരഞ്ഞുകരുണാരസം
നിറഞ്ഞിടുമൊരുൾത്താരോടരംജനപുരന്ദരൻ. ൧൪൫
ഒരുനൂറരിമാനംവേരറുമാറരമുൾബ്ബലം
വരുമാബ്ഭടരൊത്തെത്തിമറുനാൾശത്രുമന്ദിരേ. ൧൪൬
താരുണ്യമേറുമവനപ്പുരിതന്നിൽവന്ന-
താരുംനരർക്കിടയിലൊട്ടുമറിഞ്ഞതില്ലാ
ഊരുംനൃപൻകുലവുമാടയുമെന്നുവേണ്ട
പേരുംനിതാന്തമൊരുമിച്ചുമറച്ചമൂലം. ൧൪൮
ഒരിടമിരുപേർകൂടീലമ്മട്ടുസൈനികരുംകട-
ന്നരിപുരമതിൽചെന്നാർതന്നായകാജ്ഞനടത്തുവാൻ
ത്വരിതമവനീഭൃത്തുംമുത്തുള്ളിലേതുമെഴാതെത-
ന്നരിവയർവസിപ്പോരാക്കാരാഗൃഹാന്തികമെത്തിനാൻ. ()
അമ്പഞ്ചൊടംഗജനകമ്പടിമുമ്പുപോയാൽ
കമ്പംജഗത്തിലൊരുഭീരുവിനുംഭവിയ്ക്കാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |