പശ്ചാൽദിൿത്തട്ടുകാക്കും നൃപരുടെ ചരിതം
പാൽമൊഴിത്തയ്യലാളേ!
ഇച്ചാതുര്യം കളിച്ചീടിനമണിസദനം
ഗുർജ്ജരജ്യാമണാളൻ
ഹൃച്ചാഞ്ചല്യംവിശാഖപ്രമുഖരിലുമുയ-
ർത്തുന്നൊരൂക്കാർന്ന വീരൻ. ൧൨൧
ധാരാധവൻ സഭയിൽ വാഴ്വതുകാൺക സർവ്വ-
ജ്ഞാരാധനത്തിനിരുമട്ടുമുതിർന്നിടുന്നോൻ
ധാരാധരംമഴകണക്കുധനത്തെയാർക്കും
ധാരാളമേകുമൊരുധാർമ്മികനിദ്ധരേശൻ ൧൨൨
കെൽപ്പുൾക്കോണ്ടന്യനുണ്ടപ്പുറമമിതകൃപാ-
സിന്ധു സിന്ധുക്ഷിതീശൻ
ചൊൽപ്പൊങ്ങും വൻതുരുഷ്കപ്പടയെമുടിയുമാ-
റാക്കുമൂക്കെന്നുമാർന്നോൻ
ഇപ്പുണ്യക്ഷോണിമാതാംസതിയുടെ തിരുമം-
ഗല്യമോഹൌറിമാർ തൻ
നല്പൊൽപ്പോർകൊങ്കയോചെയ്തൊരുപുരുസുകൃതം
കൊണ്ടുപാരാണ്ടിരുന്നോൻ. ൧൨൩
വടക്കൻദിൿത്തട്ടിൻ വലരിപുകുലത്തിൽ കമനി!നീ
കടക്കണ്ണിട്ടാലും നിഷധപതിയിക്കണ്ടപുരുഷൻ
നടക്കുന്നെന്നാലിപ്പരിണയമയേ! നിങ്ങൾ സുദൃഢം
മടക്കുംവൈദർഭീനളരെ വളരെത്തൂർണ്ണമിളയിൽ. ൧൨൪
വൻപിയ്ക്കും വെണ്മതാപപ്രശമനമവനീ-
ഭൃൽകുലാഗ്ര്യത്വമിമ്മ-
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |