താൾ:Sujathodwaham bhasha chambu 1907.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


36

ട്ടമ്പീടും സൽഗുണൌഘാൽതുഹിനശിഖരിയെ-
ത്തന്റെ കീഴ്‌ക്കാലമർത്തി
അമ്പിൽകാശ്മീരഭൂപൻവിലസുവതുനിരീ
ക്ഷിയ്ക്കമേനയ്ക്കുവായ്ക്കും
ഡംഭീമന്നിൽ തകർപ്പാൻഭവതിയുമബലാ-
ഹീരമേപോരുമല്ലോ.       ൧൨൫
ഉത്തരകുരുഭൂപതിയിവ-
നുത്തമഗുരുചാപമദനവിദ്യകളിൽ
മുത്തണിമുലമാർമണി!നിൻ-
ചിത്തംചെന്നിവരിലെങ്ങുചേരുന്നൂ?'       ൧൨൬

ഗദ്യം:- ഇത്ഥമത്യർത്ഥം ചിത്തഹർഷത്തിനു നിദാനമാകുമത്തോഴിതൻ നാവുവഴി പുതുമഴപോൽ പൊഴിയുമഴകെഴും മൊഴി കേഴമാൻമിഴി വഴിയേകേട്ടുമൊട്ടും ചുട്ടുപൊട്ടുന്ന ഹൃത്തട്ടിൽ പുഷ്ടമാം ദുഃഖത്തെയൊതുക്കുവാൻ ലാക്കുകാണാതെയിരുവരി നിരന്നിരിപ്പൊരു ധരണീഭരണപാരീണന്മാരെദൂരീകരിച്ചു സാരമാം പരിഷന്മന്ദിര ചാരുദ്വാരത്തിലെത്തിത്തത്ര വിന്യസ്തമാം പൃഥുപൃത്ഥ്വീഭർത്തൃപ്രതിമയെയതിമനോഹരമാംവണ്ണം തൂർണ്ണം സമീപിച്ചു നിശ്ചിതമതിയായി കരധൃതയായ കൽഹാരമാലയെസ്സോൽക്കണ്ഠാ തൽക്കണ്ഠത്തിൽ ചേർക്കേണ്ടതിന്നു പൊയ്ക്കൊണ്ടാൾ.

ഇച്ചന്ദ്രാസ്യാശമത്ത്യപ്രതിമയിൽ മതിവി-
ട്ടീവിധം പോവതിന്നുൾ-
പ്പിച്ചല്ലാതെന്തുവാൻകാരണമിനിയുടനി-
ഗ്ഗോഷ്ഠിയുംഗോഷ്ഠിയാകും'


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/39&oldid=171571" എന്ന താളിൽനിന്ന് ശേഖരിച്ചത്