ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9
അരികിൽമരിവിടുംസരോജബാണൻ
കരുതിയഥാവിധിധന്യനെന്നുതന്നേ. ൨൬
ഗദ്യ:-- അക്കാലത്തിലഖിലവിപുലാപാലകുലകലാപമയ് ലസിയ്ക്കും കാന്ന്യകുബ്മാധാപതി ജയചന്ദ്രൻ നന്ദിനിയിലന്നിനിയ നവയൌവനയാമിനീനാഥോദയത്താൽ ദിനമനുവർദ്ധമാനമാകുമസമാനലാവണ്യജലനിധിപനീയപൂരത്തിൽ നയനദ്വയത്തെ നിമജ്ജന്നായ് വിശിഷഷ്ടകുലപ്രസൂതി വിപുലതരഖ്യാതിയിവയാലുമതുപോലമലശരീരാഭിഖ്യ യതൂകുലകലാവിചക്ഷണതയിവയാലുമിസ്സരില്പതിസമാവൃതമായ ധരിത്രീമണ്ഡലത്തിലവനീശവംശത്തിന്നലങ്കാരഭൂഷണങ്ങളായ്വിളങ്ങുമൊരു യുവാക്കളിലേവനൊരുവനസ്സുന്ദരിതൻ പാണിഗ്രഹണത്തിന്നർഹനെന്നമന്ദമന്തരാ വിചിന്തനംചെയ്തു സാരന്മാരായ ചാരന്മാരെയോരോ രാജധാനിതോറുമയച്ചു വിചാരണ ചെയ്യിച്ചുമസംതൃപ്തനാരുദിനമാസ്ഥാനമണ്ഡപത്തിൽ തന്നുടെ മുഖ്യാമാത്യന്മാരെയാഹ്വാനംചെയ്തവരോടീവിധം മധുരമായ് കഥിച്ചൂ:
‘എന്നേത്രചന്ദ്രികവളർന്നുമനോവിഷാദ-
മെന്ന്യേവയസ്സിലധുനാപതിനാറുപോക്കി
ഇന്നേതുകൊണ്ടുമിതവൾക്കുവിവാഹകാലം
തന്നേനിനയ്ക്കിലൊരുതർക്കമശേഷമില്ലാ. ൨൭
ശീലം,കുലം,സുഷമ,വിദ്യതുടങ്ങിയോരോ-
ന്നാലുംകുമാരിയോടുചേർച്ചയെഴുംയുവാവേ,
കാലംകഴിഞ്ഞതുകുഴിഞ്ഞുവരാംഗിയാൾക്കു
മേലെങ്കിലുംത്ധടിതിവല്ലഭനാക്കിടേണം. 2*
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
