താൾ:Subadrarjjanam 1901.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമങ്കം

കൃഷ്ണൻ [ആത്മഗതം]

അൎജ്ജുനൻ നേരേ വരാത്തത ലജ്ജകൊണ്ടായിരിയ്ക്കും.

ധൎമ്മപുത്രര .

അറിയായ്കയല്ല

കൃത്യാകൃത്യവിവേകശൂന്യമതിയായുള്ളോ

രുബാലൻവിധി

വ്യത്യാസാലൊരുനിന്ദ്യകൎമ്മമൊരുനാൾ

ചെയ്തീടിലബ്ബാലനിൽ

അത്യന്തംകൃപയുള്ളതൽഗുരുജനംക്രോധി

യ്ക്കയില്ലെങ്കിലും

മത്യാമന്നതുമൂലമായ്പരമവന്നുണ്ടാക

മല്ലോഭയം

ബലഭദ്രര

അൎജ്ജുനൻ ഞങ്ങൾക്ക ഏറ്റവും ഉപകാരമാണചെയ്ത . ആ സ്ഥിതിയ്ക്ക അൎജ്ജുനനോട സന്തോഷമല്ലാതെ വിരോധമുണ്ടാകുമൊ?

കൃഷ്ണൻ.

വരഗുണമഖിലവുമിയലു

ന്നൊരുനരനീക്കന്യയെക്കൊടുപ്പതിനായ്‌

കരളിൽ പെരുകിയ മോഹം

ത്വരിതമനായാസമിന്നുസാധിച്ചു.

[അനന്തരം ലജ്ജയാൽ അധോമുഖനായിട്ട അൎജ്ജുനനും, പഞ്ചാലിയാൽ ഹസ്താവലംബിതയായിട്ട സുഭദ്രയും, ദേവകിയും, രുഗ്മിണിയും, പ്രവേശിയ്ക്കുന്നു]

[അന്യോന്യം യഥോചിതം ആചാരോപചാരങ്ങൾ ചെയ്ത എല്ലാവരും ഇരിയ്ക്കുന്നു.]

ബലഭദ്രര. [പാഞ്ചാലിയേയും സുഭദ്രയേയും കണ്ടിട്ട ആത്മഗതം]

ഒരുവനിരുവരുണ്ടെന്നാകിലോഭാൎയ്യമാരായ് പെരുകിയൊരുവിരോധംതമ്മിലുണ്ടാകുമെല്ലോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/94&oldid=171533" എന്ന താളിൽനിന്ന് ശേഖരിച്ചത്