താൾ:Subadrarjjanam 1901.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഭദ്രാൎജ്ജുനം ബലഭദ്രര. [കൃഷ്ണനോടസ്വകാൎയ്യമായിട്ട]

സോദരിയുടെ വിവാഹ മഹോത്സവത്തിന്നായിട്ടെന്ന തോന്നുന്നു ഈ പുരം വളരെ ഭംഗിയായി അലങ്കരിച്ചിരിയ്ക്കുന്നത. കൃഷ്ണൻ.

ശരിതന്നെ.

കത്തുംതിയ്യൊത്തരത്നക്കൊടികളുമിടയിൽ

പത്തനംചുറ്റുമേറ്റം

പുത്തൻമുത്താൽതൊടുത്തിട്ടതിരുചികലരും

തോരണശ്രേണിതാനും

അത്യുത്സാഹംരചിച്ചോരിതരതരവിദാനങ്ങളും

കാണ്ണിലിപ്പോൾ

വൃതാരാത്രിയ്ക്കുപോലുംപുരമതിലളവറ്റുള്ള

മോഹംജനിയ്ക്കും

ബലഭദ്രര. [നോക്കീട്ട]

ധൎമ്മപുത്രര.

ഇനി ഇവിടെ ഈ സിംഹാസനങ്ങളിൽ ഇരുന്ന അല്പം വിശ്രമിയ്ക്കാം.

ബലഭദ്രര.

സഖേ ! ഭവാനും ഇരിയ്ക്കുക.

ധൎമ്മപുത്രര.

അങ്ങിനെതന്നെ. [എല്ലാവരും ഇരിയ്ക്കുന്നു]


ബലഭദ്രര. [നാലുപുറവും നോക്കിട്ട]

അൎജ്ജുനനെവിടെ ! കാണ്മാനില്ലലൊ

ധൎമ്മപുത്രര.

ഇവിടേയുണ്ട

ബലഭദ്രര.

എന്നാൽ ഇവിടെയ്ക്ക വരാഞ്ഞതെന്താണ ? ഞങ്ങൾ വന്ന വിവരം അറിഞ്ഞില്ലെ !




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/93&oldid=171532" എന്ന താളിൽനിന്ന് ശേഖരിച്ചത്