Jump to content

താൾ:Subadrarjjanam 1901.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം


ധൎമ്മപുത്രര [പ്രവേശിച്ച]

ബലഭദ്രകൃഷ്ണന്മാരെ യഥായോഗ്യം ഉപചരിയ്ക്കുന്നു.

ബലഭദ്രര.

സഖെ! ധൎമ്മപുത്ര  ! ഭവാനും അനുജന്മാൎക്കും സുഖമല്ലെ !

ധൎമ്മപുത്രര [ആത്മഗതം]

ഇദ്ദേഹം ക്രോധിച്ചിരിക്കുമെന്ന കരുതി ഞാൻ വളരെ ഭയപ്പെട്ടിരുന്നു .ഈ ചോദ്യത്താൽ ആ ഭയമല്പം തീൎന്നു. [വിനയത്തോടുകൂടി പ്രകാശം]

ഇങ്ങിനെയുള്ള ബന്ധുക്കളുള്ളപ്പോൾ ഞങ്ങൾക്ക സുഖക്കേടിന്നവകാശമുണ്ടൊ ?

ബലഭദ്രര. [അല്പം പശ്ചാതാപത്തോടെ, ആത്മഗതം]

ഇപ്രകാരമുള്ള സുഹൃത്തിന്ന ഞാൻ വ്യസനത്തെ ഉണ്ടാക്കുവാൻ വിചാരിച്ചുവെല്ലൊ. കഷ്ടം !

കൃഷ്ണൻ [ആത്മഗതം]

ജ്യേഷ്ഠൻ പാണ്ഡവന്മാരിൽ വളരെ സ്നേഹത്തോടു കൂടിയാണ സംസാരിക്കുന്നത . എന്നു മാത്രമല്ല മുമ്പ ക്രോധിച്ചതിനെകുറിച്ച അനുതപിയ്ക്കുന്നുണ്ടെന്നു കൂടി തോന്നുന്നു .

[അണിയറയിൽ]

ദ്വാരകയിൽ നിന്നും അവരോധജനങ്ങൾ വരുന്നുണ്ട

ധൎമ്മപുത്രര. [പരിഭ്രമത്തോടെ]

ആരാണവിടെ ! ഇവിടെയുള്ള അന്തഃപുരസ്ത്രീകളൊടു പോയി അവരെ എതിരേറ്റു കൊണ്ടു വരുവാൻ പറയുക.

[ബലഭദ്ര കൃഷ്ണന്മാരോട]

എന്നാലിനി പുരത്തിങ്കലേക്ക പോകുകയല്ലെ.

[ബലഭദ്രകൃഷ്ണന്മാർ]

അങ്ങിനെതന്ന.

[എല്ലാവരും ചുറ്റി നടക്കുന്നു]




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/92&oldid=171531" എന്ന താളിൽനിന്ന് ശേഖരിച്ചത്