Jump to content

താൾ:Subadrarjjanam 1901.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪ സുഭദ്രാൎജ്ജുനം

            ബലഭദ്രര.

നിനക്കിലീപുത്രിയിലേറ്റവും പ്രിയം ഭവിയ്ക്കയാൽമാലിതൊഴിച്ചിരിപ്പതും വധിക്കിലോമാധവിതന്നെയക്ഷണം മരിയ്ക്കുമത്താപമൊടമ്മയുംദൃഢം.(൨൦) എന്നുമാത്രമല്ല,ഭൎത്തൃദുഃഖത്താലും ശത്രുപീഡ്കൊണ്ടും പരിതപിക്കുന്ന ആൎ‌യ്യയായ കുന്തീദേവിയ്ക്ക ഇനി പുത്രശോകം കൂടി ഉണ്ടാക്കിത്തീൎക്കരുതു'

                   ഉദ്ധവര.          [ബഹുമാനത്തോടു കൂടെ ആത്മഗതം]

ഇദ്ദേഹത്തിന്ന വൈരികളിൽ കൂടി ഇപ്രകാരം കാരുണ്യം ഭവിക്കുന്നുവല്ലൊ.ഇത്ര നിൎമ്മലമായ മനസ്സ മറ്റാാൎക്കുമില്ലെന്നു തന്നെ പറയാം. കൃഷ്ണൻ [ആത്മഗതം] കാൎ‌യ്യം ഒരുവിധം ഞാനുദ്ദേശിച്ച ദിക്കിലായി.ഇനി ശങ്കിക്കുവാനില്ല.

                       [ശാന്തതയോടെ,പ്രകാശം]

എന്നാൽ ജ്യേഷ്ടന്റെ ഹിതം പോലെ ചെയ്യാം.ഇനി വേണ്ട പോലെ അരുളിചെയ്യുക. ബലഭദ്രര.:ഇപ്പോൾ പാണ്ഡവന്മാരുംസുഭദ്രയും ഇതുകൊണ്ടു വളരെ ഭയപ്പെട്ടിരിക്കയായിരിക്കും.നോം ചെന്ന അവരെ സമാധാനപ്പെടുത്തണം. [ഉദ്ധവരോട്] അങ്ങിനെയല്ലെ? ഉദ്ധവർ:അതിനെന്തുസംശയം. കൃഷ്ണൻ:എന്നാൽ പുറപ്പെടുക ബലഭദ്രർ:ഉദ്ധവൻ ദ്വാരകയിൽ ചെന്നു ബന്ധുജനങ്ങളേയും അന്തഃപുരസ്ത്രീകളേയും കൂട്ടിക്കൊണ്ടു വേഗത്തിൽ വരൂ.ഞങ്ങൾ ഈ വഴിക്കു തന്നെ പോകട്ടെ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/87&oldid=171525" എന്ന താളിൽനിന്ന് ശേഖരിച്ചത്