താൾ:Subadrarjjanam 1901.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം


കരുതുകില്ലേതവുമശുഭം
വരുമെല്ലോകന്യകയ്ക്കതോൎക്കണം.
ബലഭദ്രർ.

[ശാന്തതയോടുകൂടെ]

ശരിതന്നെ. ആ കാൎ‌യ്യം ഞാനാലോചിച്ചില്ല. കഷ്ടം! കഷ്ടം! സുഭദ്ര ബാല്യവൈധവ്യദുഃഖത്താൽ തപിയ്ക്കുന്നത് നോം എങ്ങിനെ കണ്ടു സഹിയ്ക്കും?
കൃഷ്ണൻ.


ആ താപം കാണാതെ കഴിയ്ക്കാം.
പാൎത്താൽ നിൎമ്മലമായയാദവകുലത്തിങ്കല്കളങ്കത്തിനേ
ചേൎത്താമാധവിനാരിയെങ്കിലുമുടങ്കൊല്ലതിരിയ്ക്കില്ലഞ്ഞാൻ
പാൎത്ഥൻ തന്നുടെ കണ്ഠവും പുനരുടൻ ഛേദിച്ചുയുഷ്മൽ പദേ
ചേൎത്തീടാമിഹകാഴ്ചയായ്ഭഗിനിതാൻപിന്നെതപിച്ചീടുമോ?
അതിനാൽ ഞാനിപ്പോൾ തന്നെ പോകുന്നു. ആരാണവിടെ? ദാരുകനോട് വേഗത്തിൽ രഥം കൊണ്ടുവരുവാൻ പറയുക.
ഉദ്ധവർ.

[ ആത്മഗതം]

ഇദ്ദേഹത്തിന്റെ സഹോദരിസ്നേഹവും ഗുരുഭക്തിയും ആലോചിയ്ക്കുമ്പോൾ ഇങ്ങിനെ പറയുന്നതിന്നൊരു കാരണവും കാണുന്നില്ല. അതിനാൽ ഇതിൽ എന്തോ കളവുണ്ടെന്നു തോന്നുന്നു. ഇരിയ്ക്കട്ടെ വഴിയെ അറിയാം.
ബലഭദ്രർ.
[കരുണയോടുകൂടെ കൃഷ്ണനോട്]
മുന്നം നിഷ്ഠുരനായകം സനദയംചെയ്തോരുകൎമ്മത്തിനാൽ
തന്നേസന്തതമേറ്റവുംജനനിതാൻ കേണിങ്ങുവാഴുംവിധൌ
ഇന്നേറ്റം പ്രിയപുത്രനാകിയഭവാനിസ്സാഹസംചെയ്കിലോ
വന്നീടുമ്പരിതാപമെന്തുപറയാമ്മാതാവിനും താതനും.
ഉദ്ധവർ.


പ്രായേണ ജനങ്ങൾക്കുസംഭവിയ്ക്കുന്ന ദുഃഖങ്ങൾക്കൊക്കെ ഓരോരോകാരണവശാൽ ഒരുവിധം സമാധാനമുണ്ട്. എന്നാലീദമ്പതിമാൎക്ക് അതിന്ന് വഴിയില്ല.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/86&oldid=171524" എന്ന താളിൽനിന്ന് ശേഖരിച്ചത്