താൾ:Subadrarjjanam 1901.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം


കെടുത്തുവാനെരിഞ്ഞിടുംകഠിനമായ
കോപാഗ്നിയെ.
ഉദ്ധവർ.
[ബലഭദ്രരെ നോക്കീട്ട്, ആത്മഗതം]
ഒ! ഇദ്ദേഹം വളരെ കോപിച്ചിരിയ്ക്കുന്നു. ഇപ്പോളൊരുവിധം സമാധാനപ്പെടുത്തിയില്ലെങ്കിൽ അൎജ്ജുനനെ സംഹരിയ്ക്കും, നിശ്ചയം. അദ്ദേഹം സ്വഭാവത്താൽ വളരെ യോഗ്യനായ ഒരു മഹാപുരുഷനാണ്‌. എന്നാൽ അസഹ്യമായിരിയ്ക്കുന്ന മദനതാപത്താൽ നിവൃത്തിയില്ലായ്കകൊണ്ട് ഈ ആഭാസകൃത്യം ചെയ്തതായിരിയ്ക്കണം. ആകട്ടെ. ശ്രീകൃഷ്ണസ്വാമിയുടെ പ്രകൃതം കൂടി കാണട്ടെ.
കൃഷ്ണൻ.
[അഹംകാരത്തെ നടിച്ചിട്ട്]
ഇക്കാലം ഞാനിരിയ്ക്കെപ്പരുഷമൊടരിയെ
ക്കൊല്ലുവാൻ ജ്യേഷ്ഠനെന്തി
ന്നുൾക്കാമ്പിൽ ചിന്തചെയ്യുന്നതുതവസഹ
ജൻപോരുമിപ്പോരിനിപ്പോൾ
ശീഘ്രംചക്രായുധത്താലരിയുടെ കുലവും
കൂടിനീറാക്കിവായ്ക്കു
ന്നുൾക്കോപംതീൎത്തുകൊണ്ടീടുവാനരനിമിഷം
കൊണ്ടുവേണ്ടാവിഷാദം
ഇനിമേല്പാണ്ഡവചരിതം
തനിയേശേഷിക്കുമില്ലസന്ദേഹം
നിനവുവെടിഞ്ഞുനടക്കും
ജനമിതുകണ്ടിട്ടടങ്ങേണം.
ഉദ്ധവർ.
[ആത്മഗതം]
ഇപ്പോൾ രണ്ടുപേരും ഒരുപോലെ ആയി. ഇനി മൌനം പറ്റുകയില്ല.

[പ്രകാശം]

ഇരുവരുമുരുകോപത്താ
ലൊരുപോലിസ്സാഹസം പ്രവൃത്തിപ്പാൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/85&oldid=171523" എന്ന താളിൽനിന്ന് ശേഖരിച്ചത്