Jump to content

താൾ:Subadrarjjanam 1901.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം


ഉദ്ധവർ. [ആത്മഗതം]

ജ്യേഷ്ഠന്റെ വാക്കിലുള്ള സാരം അനുജൻ നല്ലവണ്ണം ധരിച്ചു എന്ന അദ്ദേഹത്തിന്റെ വീക്ഷണം പറയുന്നുണ്ട്.
ബലഭദ്രർ.


ധൂൎത്തേറുന്നൊരുപൎത്ഥനോടുപകരംചോ
ദിയ്ക്കുവാൻ മല്ക്കരേ
ചേൎത്തീടുന്ന കഠോരമായമുസലം പോരുന്ന
താമെങ്കിലും
ഓൎത്തീടുന്നളവന്തകാത്മജഗുണംചിത്തത്തി
ലത്യുല്ക്കടം
കത്തീടുന്നൊരുകോപദാവദഹനന്മങ്ങുന്നു
തെല്ലിങ്ങഹോ.
കൃഷ്ണൻ.


ആ സന്യാസിയെ കന്യകാമന്ദിരത്തിലേയ്ക്കയയ്ക്കുമ്പോൾ തന്നെ ഞാൻ ഈ വൈഷമ്യമൊക്കെ അറിയിച്ചില്ലെ?
ബലഭദ്രർ.


പുറമെ കാണുന്ന അവസ്ഥകളെക്കൊണ്ട് യോഗ്യതായോഗ്യതകളെ നിശ്ചയിക്കുന്നത് കൂടാതെ ഒരുവന്റെ ഹൃദയം അറിവാൻ ആൎക്കുകഴിയും?
ഉദ്ധവർ.


അതു ശരി തന്നെ. എങ്കിലും പൂൎവ്വബന്ധുവും ശ്രീകൃഷ്ണസ്വാമിയ്ക്ക് അത്യന്തം സ്നേഹിതനുമായിരിക്കുന്ന അൎജ്ജുനൻ ഇങ്ങിനെ പ്രവൎത്തിച്ചത് വളരെ സാഹസമായി.
ബലഭദ്രർ.
[അമൎഷത്തോടെ]
എടുത്തുമുസലത്തെ ഞാൻ ഝടിതിയോടി
എത്തീട്ടുടൻ
തടുത്തഥകിരീടിതന്നുടലടിച്ചൊടി
ച്ചീക്ഷണം
തുടുത്തുതുടരെത്തിളച്ചൊഴുകുമക്കടും
ചോരയാൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/84&oldid=171522" എന്ന താളിൽനിന്ന് ശേഖരിച്ചത്