താൾ:Subadrarjjanam 1901.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം


[അല്പം അനുതാപത്തെ അഭിനയിച്ചിട്ട്, പ്രകാശം]

കഷ്ടം! കഷ്ടം! ശിഷ്ടനെന്നോൎത്തുനാമീ
ദുഷ്ടൻ തന്നിൽ ഭക്തിയാൽ ചെയ്തതെല്ലാം
കേട്ടീടുമ്പോൾ ശിഷ്ടരാം ലോകരെല്ലാം
കൂട്ടത്തോടെഹന്ത! പൊട്ടിച്ചിരിയ്ക്കും.
ഉദ്ധവർ.
[ആത്മഗതം]
ഇദ്ദേഹത്തിന്റെ അറിവ് കൂടാതെ അൎജ്ജുനൻ ഇങ്ങിനെ ചെയ്യുമോ? ഇത് എനിയ്ക്ക് അത്രബോധ്യമാകുന്നില്ല.

[പ്രകാശം]

കന്യകയെ കൊണ്ടുപോയത് അൎജ്ജുനനാണെങ്കിൽ കുറെ ആലോചിയ്ക്കാനുണ്ട്.
കൃഷ്ണൻ.
[ആത്മഗതം]
ഉദ്ദവർ ഇങ്ങിനെ പറയുന്നത് എന്താണ്‌? ഒരു സംശയം വല്ലതും ശങ്കിച്ചിരിയ്ക്കുമോ? ഇതിന്ന് ഒരു സംഗതിയുമില്ലല്ലൊ.
ബലഭദ്രർ.


ആലോചിയ്ക്കുവാനെന്തുണ്ട്? അൎജ്ജുനനായാൽ വല്ല വിശേഷവുമുണ്ടൊ?
‘പൂജ്യനാം വിജയനിന്നുചെയ്തൊരതിസാഹസം
ഹൃദിനിനയ്ക്കിലൊ
ത്യാജ്യനാകുമഹികേതനന്വളരെയോഗ്യനി
ല്ലതിനുസംശയം
അന്ധഭൂപതിസുതന്നുമാധവിയിലുണ്ടുവാഞ്ഛ
പുനരെങ്കിലും
ബന്ധുവാംസുരവരാത്മജന്റെതൊഴില്ചെയ്ക
യില്ലവനൊരിയ്ക്കലും.
കൃഷ്ണൻ.
[ഉദ്ധവരെ അഭിപ്രായത്തോടുകൂടെ നോക്കീട്ട്, ആത്മഗതം]
പണ്ടുവിവാഹാലോചനയിങ്കൽ ഞാൻ അൎജ്ജുനനെ സഹായമായി

സംസാരിച്ചത് കൊണ്ടുള്ള ഉപാലംഭമാണിത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/83&oldid=171521" എന്ന താളിൽനിന്ന് ശേഖരിച്ചത്