Jump to content

താൾ:Subadrarjjanam 1901.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാമങ്കം


ഉദ്ധവര.

അങ്ങിനെതന്നെ. [പോയി]

[അനന്തരം ദാരുകൻ പ്രവേശിയ്ക്കുന്നു]

ദാരുകൻ.

മഹാരാജാക്കന്മാര. ജയിക്കട്ടെ . രഥം സജ്ജ മാക്കീട്ടുണ്ട അതിൽ ആരോഹണം ചെയ്യാം.

ബലഭദ്ര കൃഷ്ണന്മാര. [അഞ്ചാറടി നടന്നിട്ട, രഥാരോഹണത്തെ അഭിനയിയ്ക്കുന്നു]

ബലഭദ്രര. [ദാരുകനോട]

ഇന്ദ്രപ്രസ്ഥത്തിങ്കലേക്ക വേഗത്തിൽ രഥത്തെ നടത്തുക .

ദാരുകൻ

കല്പനപോലെ ? [രഥ വേഗത്തെ നടിച്ചിട്ട]

മഹാരാജാക്കന്മാർ തൃക്കണ്ൎപാൎക്കുക.

ഏറ്റംവേഗംചരിയ്ക്കുംപവനനുദെമദം
പോക്കുവാനെന്നപോലി
ന്നൂറ്റത്തോടെഗമിയ്ക്കുന്നൊരുരഥമതിൽനി
ന്നുത്ഭവിയ്ക്കുംമരുത്താൽ
ചുറ്റുംനില്ക്കുംദ്രുമൌഘംത്വരിതമൊടധുനാ
തങ്ങളിൽതച്ചൊടിഞ്ഞും
മുറ്റുംവേഗാലുലഞ്ഞിട്ടിഹചിലതുമറി
ഞ്ഞുംപതിയ്ക്കുന്നുഭൂമൌ.

ബലഭദ്രര [നോക്കീട്ട, സന്തോഷത്തോടെ]

ശരിതന്നെ. നോമിപ്പോൾ മാൎഗ്ഗമദ്ധ്യത്തിൽ എത്തി .

കൃഷ്ണൻ . [നോക്കീട്ട]

അതാ ഇന്ദ്രപ്രസ്ഥത്തിൻറെ സമീപത്തിലുള്ള ആ വലിയ പൎവ്വതം കാണുന്നു .




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/88&oldid=171526" എന്ന താളിൽനിന്ന് ശേഖരിച്ചത്