താൾ:Subadrarjjanam 1901.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം
സാകം ദിവസശ്രീയൊടു
പോകുവതിതുനിയുന്നു.
അതിനാൽ ഈ പൂജാദ്രവ്യങ്ങൾ കൊണ്ടുചെന്ന് വേഗത്തിൽ യോഗീശ്വരന്ന് കൊടുക്കണം.
സുഭദ്ര. [പരിഭ്രമത്തോടെ പോകുവാൻ ഭാവിയ്ക്കുന്നു]
അൎജ്ജുനൻ.

[കാമപരവശ്യത്തോടെ]

അയി! പ്രണയിനി! നീ എന്നെ ഈ സ്ഥിതിയിലാക്കീട്ട് പോകരുതേ. എന്നാൽ നിൎദ്ദയനായ മദനൻ എന്റെ പ്രാണങ്ങളെ അപഹരിയ്ക്കും.
സുഭദ്ര. [ശോകാവേശതോടെ ആത്മഗതം]
ഞാൻ ഏറ്റവും അസ്വതന്ത്രയായ കന്യകയാണ്‌. ഇദ്ദേഹത്തിന്റെ അവസ്ഥയോ ഇപ്രകാരമായിരിയ്ക്കുന്നു. ഇവിടെ എന്താണ്‌ ചെയ്യേണ്ടത്.

[കൃഷ്ണനെ ഉദ്ദേശിച്ച്, പ്രകാശം]

ഹാനാഥഹാപ്രിയസഹോദരദീനബന്ധോ!
ഞാനാധിപൂണ്ടുവലയുന്നിതുപാരമയ്യോ
നൂനംകുലാംഗനവഹിപ്പൊരുധൎമ്മമോമൽ
പ്രാണങ്ങളോസപദിയൊന്നുനശിയ്ക്കുമിപ്പോൾ.
[പ്രേമഖേദങ്ങളോടെ അൎജ്ജുനനെ വീക്ഷിച്ചുംകൊണ്ടുപോയി]
അൎജ്ജുനൻ [താപോദ്വേഗത്തോടെ കാമനെ ഉദ്ദേശിച്ച്]
ബാണംസംഹരമീനകേതന!ദൃശംകാ
രുണ്യമോടേമമ
പ്രാണാപായമൊഴിച്ചുകൊണ്ടുഭഗവൻ!
രക്ഷിക്കമാമിക്ഷണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/73&oldid=171510" എന്ന താളിൽനിന്ന് ശേഖരിച്ചത്