Jump to content

താൾ:Subadrarjjanam 1901.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം.
അൎജ്ജുനൻ.

[അല്പം ആശ്വാസസന്തോഷങ്ങളോടുകൂടെ ആത്മഗതം.]

ഇവൾ ഏറ്റവും ദയയുള്ളവൾ തന്നെ. അതിനാൽ എന്റെ ഈ കഷ്ടാവസ്ഥ ഇവളെ അറിയിച്ചാൽ എന്നെ രക്ഷിയ്ക്കും. എങ്കിലും എങ്ങിനെയാണ്‌ പറയുന്നത്?

[കണ്ണ്‌ മിഴിച്ച് പ്രണയത്തോടെ സുഭദ്രയെ സൂക്ഷിച്ച് നോക്കീട്ട് ആത്മഗതം]

ഏത് സുകൃതിയാണ്‌ ഇവളെ ഇപ്രകാരമാക്കിയത്?
വിളറി ശരീരമശേഷം
കുളുൎമുലകഠിനംവെടിഞ്ഞുശോഷത്താൽ
നളിനായുധനുടെ വെള്ള
ത്തഴയോയിന്നിവൾവിയോഗദേവതയോ?
സുഭദ്ര. [അൎജ്ജുനന്റെ അംഗങ്ങൾ പ്രത്യേകം സൂക്ഷിച്ചു നോക്കീട്ട്, ആത്മഗതം]
ഇദ്ദേഹം ഒരു യോഗിയല്ല, നിശ്ചയംതന്നെ. എന്തുകൊണ്ടെന്നാൽ, ചേഷ്ടകളിലൊ വാക്കുകളിലൊ യോഗികളുടെ ലക്ഷണം കാണുന്നില്ലെന്നുമാത്രമല്ല, കാമികളുടെ സ്വഭാവം കാണുകയും ചെയ്യുന്നു. അത്ര തന്നെയല്ല ആ പ്രിയജനത്തിന്റേയും ഇദ്ദേഹത്തിന്റേയും ആകൃതിയ്ക്കുതമ്മിൽ വളരെ സാമ്യവും കാണുന്നു. ഇതിനെന്തുസംഗതി? അല്ലെങ്കിൽ അല്പസാരയായ ഞാൻ വളരെ ഗംഭീരമായിരിയ്ക്കുന്ന ഹൃദയത്തെ എങ്ങിനെ അറിയും? ചോദിച്ചാൽ വല്ല അബദ്ധവുമുണ്ടൊ?

[വിചാരമഗ്നനായി നില്ക്കുന്നു]

അൎജ്ജുനൻ. [പ്രകാശം]
ഭദ്രേ! നീ എന്താണാലോചിയ്ക്കുന്നത്? എന്നോടെന്തോ ചോദിയ്ക്കുവാൻ വിചാരിച്ചിട്ട് പിന്നെ സംശയിയ്ക്കുന്നതുപോലെ തോന്നുന്നല്ലോ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/67&oldid=171503" എന്ന താളിൽനിന്ന് ശേഖരിച്ചത്