Jump to content

താൾ:Subadrarjjanam 1901.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൪൭

                  സുശീല.

"വിശിഷ്ടരിലൊരിയ്ക്കലും കപടമെന്നതുണ്ടാകയി ല്ലനിഷ്ടമിതുകേൾക്കിലൊട്ടവനുമുണ്ടു പാപംദൃഢം വരിഷ്ഠമമസോദരീ, ശിവസമൻയതീന്ദ്രൻ, പരം കനിഷ്ഠ ! ത വഭാഷിതം കഠിനമൊന്നറിഞ്ഞീടെടൊ. (൩) എന്നു മാത്രമല്ല.

  നന്നായ്സ ദാപരിചരിച്ചതീഭക്തിയോടും
 സന്ന്യാസിമാർക്കുകുതുകം ഹൃദയെ വളർത്തി
 തന്നിഷ്ടമായ വരമാസുലഭിച്ചു വാഴും
  തന്വീജനങ്ങൾ ഭുവനത്തിലനേകമില്ലേ !                   (൪)
  അതിനാൽ കൃഷ്ണൻ ഇനി തടസ്ഥമൊന്നും പറയരുത. വേ

ഗത്തിൽ ഈ സന്ന്യാസിയെ കൊണ്ടുപോയി കന്യകാമന്ദിരത്തിൽ ഇരുത്തി അദ്ദേഹത്തിന്ന യാതൊരു അപ്രിയത്തിന്നും ഇട വരുത്താതെ ശ്രദ്ധയോടു കൂടി ശുശ്രുഷിപ്പാൻ അവളെ ഏൽപിച്ചു പോരു" എന്ന.

                        ഭൂമരിക.  

         പിന്നെ ഇദ്ദേഹം വിരോധമൊന്നും പറയാതെ ജ്യേഷ്ടന്റെ കല്പനയെ അനുസരിച്ചു, അല്ലെ ?
                               സുശീല.
 ഇല്ല. ഇല്ല. അദ്ദേഹം വൈഷമ്യം ആലോചിച്ചു തുടങ്ങിയാൽ അവസാനിക്കുനൊ ! പിന്നെ ഇങ്ങിനെകൂടി പറഞ്ഞു.
                             ഭ്രമരിക.

എങ്ങിനെ ! പറയു. പറയു.

                          സുശീല.

"വേഷമൊന്നുബലമായ്ക്കരുതീട്ടീ

യോഷതൻമണിഗൃഹത്തിലായച്ചാൽ
ശേോ,മിങ്ങുഗുണമാകിലുമോറ്റം
ദോഷമെങ്കിലുമുരയ്ക്ക രുതേതും. " എന്ന.
                        ഭ്രമരിക.                               (൫)

ശ്രീകൃഷ്ണസ്വാമിയുടെ ഈ അഭിപ്രായം തള്ളേണ്ടതല്ല.എ ന്തുകൊണ്ടെന്നാൽ,

"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/60&oldid=171496" എന്ന താളിൽനിന്ന് ശേഖരിച്ചത്