ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൬ സുഭദ്രാർജ്ജനെ
ഭ്രമരിക. ആരാണിങ്ങിനെ നിശ്ചയിച്ചത ? സുശീല. സഹോദരൻ തന്നെ. ഭ്രമരിക. ആര ? ശ്രീകൃഷ്ണഷസ്വാമിയൊ ? സുശീല. അല്ല. അല്ല. അദ്ദേഹത്തിന്നിത അത്ര രസമായിട്ടില്ല.
ജ്യേഷ്ഠനാണ.
ഭ്രമരിക. അദ്ദേഹത്തിന്നു രസമല്ലെന്നു എങ്ങിനെ അറിഞ്ഞ സുശീല. കന്യകാഗൃഹത്തിൽ സന്ന്യാസിയെ പാർപ്പക്കയേണമെന്നുള്ള ജ്യേഷ്ഠന്റെ അഭിപ്രായം അനുജനോടു പറഞ്ഞപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു. "കല്യന്മാരെന്നുചിന്തിച്ചിവരുടെകുല ശീലാദിയൊന്നുംധരിയ്ക്കാ തുല്ലാസത്തോടിവണ്ണംസദനമതിലിരു ന്നീടുവാൻസമ്മതിച്ചാൽ ചൊല്ലാംകില്ലില്ലദോഷംവരുവതിനിട യുണ്ടാകയാലിന്നിതെല്ലാം തെല്ലാലോചിച്ചുകല്പിയ്ക്കകയതിയുവതീ മന്ദിരേവന്നിരിപ്പാൻ. (൧)
അത്രയുമല്ല,
തരുണൻബഹുസുന്ദരൻയതീന്ദ്രൻ തരളാക്ഷീമണിയിന്നുഭദ്രയോൎത്താൽ കരുതീടുകിലിത്തരത്തിലുള്ളോ മൊരിടത്തിൽസ്ഥിതിചെയവതെത്രനിന്ദ്യം." (൨) ഭ്രമരിക. ഇതു ശരിയാകുന്നു. എന്തെന്നാൽ കുമാരിയ്ക്ക സൌന്ദൎയ്യാ ദിഗുണങ്ങൾ അത്രയുണ്ടു. ആകട്ടെ. ബലഭദ്രസ്വാമി പിന്നെ എന്ത കല്പിച്ചു ?