Jump to content

താൾ:Subadrarjjanam 1901.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഭദ്രാൎജ്ജുനം

                        ഭാഷാനാടകം
                            നാലാമംകം
                   -------------------------
                     
                           പൂൎവ്വാംഗം

അനന്തരം പൂപറിക്കുന്ന നാട്യത്തോടെ സുശീല പ്രവേശിക്കുന്നൂ.

                           സുശീല

പ്രിയസഖിയായിരിക്കുന്ന സുഭദ്രയ്ക്കു ശ്രേയസ്സിന്നുവേണ്ടിയാകുന്നു ഈ പ്രയത്നമൊക്കയും.ആ വിശിഷ്ടനായിരിക്കുന്ന യോഗി അവളിൽ പ്രസാദിച്ചുവെങ്കിൽ നന്നായിരുന്നു.

                        അണിയറയിൽ

ആരാണു ഉദ്യാനത്തിൽ കടന്നു പൂവ്വൊക്ക പറിച്ച നാശമാക്കുന്നത്?

                           സുശീല              [കേട്ടതായി ഭാവിച്ച]

ആര!ഭ്രമരികയൊ!സഖി!ഇവിടയ്ക്കു വരൂ

                           ഭ്രമരിക              [പ്രവേശിച്ച]

സഖി!മുഷിയരുതെ.ഞാൻ ആളെ അറിഞ്ഞില്ല.

                           സുശീല

അതുകൊണ്ടെന്താണ?

                           ഭ്രമരിക

നീ താനെ വന്നു പുഷ്പമറുത്ത കളിക്കുന്നതെന്താണ?കുമാരിയും കലാവതിയുമെവിടെ?

                           സൗശീല.

ഞാൻ പൂ പറിക്കുന്നത കളിയ്ക്കുവാനല്ല.കന്യഗൃഹത്തിൽ ഒരു സന്യാസി വന്നിട്ടുണ്ട.അദ്ദേഹത്തിന്നു തേവാരത്തിന്നാകുന്നു.അവിടെ ശുശ്രൂഷയ്ക്കായി സുഭദ്രയെയാണ ആക്കിയിരിക്കുന്നത.കലാവതി അവൾക്കു സഹായമായി നിൽക്കുകയാകുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/58&oldid=171493" എന്ന താളിൽനിന്ന് ശേഖരിച്ചത്