Jump to content

താൾ:Subadrarjjanam 1901.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സുഭദ്രാൎജ്ജുനം


സുഭദ്ര. [സ്വകാൎയ്യമായിട്ട]

സഖിമാരെ ! ആൎയ്യ ഇങ്ങിനെ പറഞ്ഞത എനിയ്ക്ക മനസ്സമാധാന ത്തിന്നാ യിരിയ്ക്കുമൊ?

സഖിമാർ.

എന്നാൽ ഇത്ര നിശ്ചയമായി പറയുകയില്ല .

സുഭദ്ര. [വിനയത്തോടെ പ്രകാശം]

സതിമാരുടെമാനസംനിനച്ചാ
ലതിമാത്രംസുകുമാരമെന്നുസിദ്ധം
അതിനാൽതവദീനവത്സലത്വം
ചിതമല്ലോമതിയിങ്കലിന്നിവണ്ണം .

രുഗ്മിണി [സ്നേഹത്തോടെ]

അയി ഭദ്രെ !

ചൂടകന്നുവെയിൽതന്നുടെയിപ്പോ
ളാടൽതീൎന്നിനിനമുക്കഗമിയ്ക്കാം
മോടിചേൎന്നതവഗേഹമതിങ്കൽ
കേടകന്നുസുഖമാൎന്നുവസിയ്ക്കാം.

സുഭദ്ര.

ഇവിടത്തെ ഹിതംപോലെ .

ദുൎവ്വിദഗ്ധൻ.

ഇവരൊക്കെ യാത്രയായി . ഇനി ഈ സന്തോഷവൎത്തമാനത്തെ മഹാരാജാവിനോടുഉണൎത്തിപ്പാൻ വേണ്ടി ഞാനും പോവുക തന്നെ. [എല്ലാവരും യഥോചിതം പോയി ]

മൂന്നാമങ്കം കഴിഞ്ഞു .































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/57&oldid=171492" എന്ന താളിൽനിന്ന് ശേഖരിച്ചത്