Jump to content

താൾ:Subadrarjjanam 1901.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം

                            
സുഭദ്രം.
അതിന്ന ലജ്ജ എന്നെ തടുക്കുന്നു.
സഖിമാർ.
ദേവിയോടങ്ങിനെ വിചാരിപ്പാനില്ല.
സുഭദ്ര. [പണിപ്പെട്ട,പ്രകാശം]
എല്ലാമറിയാമവിടെചൊല്ലീടാനില്ലാൎന്നനിങ്ങൾതുനിയേണ്ടു!!
രുഗ്മിണി. [സ്വകാൎ‌യ്യമായിട്ട്]
സഖി! ലീലാവതീ! ഇതു കേട്ടില്ലേ? ഇവൾ ഇത്രയും പറയണമെങ്കിൽ താപം എത്ര ദുസ്സഹമായിരിക്കണം! അദ്ദേഹം ഇതൊക്കെയും കാലെ ആലോചിച്ച തന്റെ സ്നേഹിതനും ഇവൾക്ക് അതിപ്രിയനും ആയിരിക്കുന്ന അൎജ്ജുനന്ന് കൊടുക്കുവാൻ വേണ്ട ഉപായങ്ങൾ കണ്ടിരിയ്ക്കുന്നുവല്ലോ. വളരെ ബുദ്ധിമാൻ തന്നെ.


                                     ലീലാവതി.                    [സ്വകാൎ‌യ്യമായിട്ട്]
സംശയമുണ്ടോ ? എങ്കിലും ഇപ്പോൾ വല്ലവിധവും ഇവളെ അല്പം ആശ്വസിപ്പിയ്ക്കണം. അല്ലെങ്കിൽ കഷ്ടമാണ്.
രുഗ്മിണി. [പ്രകാശം]
ഖേദിയ്ക്കൊലാമാധവിനിന്നഭീപിസ്തം
ബോധിയ്ക്കെടോമൽ പ്രിയനാശുനൽകീടും
മോദിയ്ക്കു നാൻസോദരനുള്ള നാൾനിന
ക്കാധിയ്ക്കു കേളില്ലൊരുകാരണംദൃഢം.
ദുൎവ്വിദഗ്ധൻ [ഈൎഷ്യയോട]
ഇവളുടെ വരവേ നമ്മുടെ സ്വാമിയ്ക്ക് ഉപകാരമായി തീരുമെന്ന് ശങ്കിച്ചിരുന്നു. എന്നാൽ അപകാരമായിട്ടണു ഭവിച്ചത്, അല്ലെങ്കിൽ മഹാനുഭാവന്മാരായിരിക്കുന്ന ബലഭദ്രകൃഷ്ടന്മാർ തീൎച്ചയാക്കിയ കാൎ‌യ്യത്തിന്ന് വിഘ്നം ചെയ്യാൻ ഇവളാൽ സാധ്യമോ? ഇത അഹങ്കാരത്തിന്റെ ആധിക്യം തന്നെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/56&oldid=171491" എന്ന താളിൽനിന്ന് ശേഖരിച്ചത്