താൾ:Subadrarjjanam 1901.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സുഭദ്രാൎജ്ജുനം


ഗുരുജനമെന്നിലിവണ്ണം
കരുണകലൎന്നെൻമതേചരിയ്ക്കുമ്പോൾ
കരുതുകിലെന്തവകാശം
വരുവതിനെൻചിത്തകാമ്പിലാതങ്കം ?        ൨൫


രുഗ്മിണി. [സ്വകാൎയ്യമായിട്ട]

സഖി ! ലീലാവതി ! ഇവൾ പറയുന്നത സ്നേഹസൂചകമായിട്ടാകുന്നു. എങ്കിലും അന്തരത്തിൽ എല്ലാവരിലും പരിഭവിച്ചിട്ടാണ.

ലീലാവതി. [സ്വകാൎയ്യമായിട്ട]

അത കുമാരിയുടെ കുറ്റമല്ല . പുറമേ നടന്ന കഥകൾ കേൾക്കുന്നതു കൂടാതെ നിങ്ങൾ മനസ്സിൽ കരുതുന്നത ഇവൾ എങ്ങിനെ അറിയും ?

രുഗ്മിണി.

ശരിതന്നെ [പ്രകാശം]

അയി ഭദ്രെ !

ചിത്തത്തില്ലാൎത്തിചെറുതെങ്കിലുമില്ലയെന്നാ
ലത്യന്തമീപ്രകൃതികോമളമാംശരീരം
അത്യുഗ്രമായവെയിൽകൊണ്ടുടനേറവാടും
പുത്തൻമൃണാളസമമാവതിനെന്തുബന്ധം?

സുഭദ്ര [സഖിമാരോട സ്വകാൎയ്യമായിട്ട]

വളരെ യത്നിച്ചിട്ടും എൻറെ ആകാരവികാരങ്ങളെ മറയ്ക്കുവാൻ ഞാൻ ശക്തമായി ഭവിച്ചില്ലല്ലൊ . ഇതിനെന്തുത്തരമാണ പറയേണ്ടത?

കലാവതി. [സ്വകാൎയ്യമായിട്ട]

സഖി ! ദേവി വളരെ വിദഗ്ധയാണ . നിൻറെ ഹൃദയശ- അല്പം സൂചിപ്പിച്ചാൽ ഒരു സമയം വല്ല നിവൃത്തിയും ഉണ്ടാവാം .

സുശീല [സ്വകാൎയ്യമായിട്ട]

ശരിതന്നെ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/55&oldid=171490" എന്ന താളിൽനിന്ന് ശേഖരിച്ചത്