മൂന്നാമങ്കം (൨൨) ണ്ടാൽ ഇങ്ങിനെ ഒരു കഥ കൂടി ഇവർ അറിഞ്ഞിട്ടില്ലെന്നു തോന്നും. ആകട്ടെ, രുഗ്മിണീദേവി വരുന്നത വിവാഹം നിശ്ചയിച്ചതു കന്യകയോടു പറവാനാണ. സംശയമില്ല. അതിന്ന ഇവൾ എന്തു മറുവടി പറയും എന്നുകൂടി അറിഞ്ഞിട്ടേ പോകാം.
[അനന്തരം രുഗ്മിണിയും സഖിയും പ്രവേശിക്കുന്നു.] [സുഭദ്രയും സവിനയം ഉപചരിക്കുന്നു.] രുഗ്മിണി. [സുഭദ്രയെ കണ്ടിട്ട, ആത്മഗതം]
കഷ്ടം! കഷ്ടം! ചെന്താമരപ്പൂവിനുതാപമേകും ചന്തംകലൎന്നോരിവൾതന്റെ വക്ത്രം എന്തിന്നുബന്ധംവെയിൽകൊണ്ടുപാരം വെന്തോരശോകത്തളിൎപോലെയാവാൻ? (൨൩)
[ആലോച്ചിച്ചിട്ട]
ദുഷ്ടനാംധാൎത്തരാഷ്ട്രന്നായ്തുഷ്ടിയോടെകൊടുക്കുവാൻ ജ്യേഷ്ഠൻകല്പിച്ചവൃത്താന്തംകേട്ടിട്ടിവൾതപിയ്ക്കയാം. എന്നാൽ ഇങ്ങിനെ വരും; ഈ വ്യസനം ഞാൻ നല്ലവണ്ണം അറിഞ്ഞിട്ടുണ്ട. പണ്ടെന്നെശ്ശിശുപാലന്നായ്കൊണ്ടേകാൻസഹജന്നഹോ ഉണ്ടായഭാവംകണ്ടിട്ടന്നിണ്ടലെത്രഭുജിച്ചു ഞാൻ! (൨൪)
കേൾക്കുമ്പോൾ ഇത്ര തപിച്ചാൽ വേൾക്കുമ്പോളെത്ര വേണ്ടിവരും?
[പ്രകാശം]
ഭദ്രേ! നീ എന്താണിപ്രകാരം ക്ഷീണിതയായി ഭവിച്ചത്? നിന്നെ കണ്ടാൽ ശരീരത്തിനോ മനസ്സിനോ വലുതായ സുഖക്കേടുണ്ടെന്നു തോന്നുമല്ലോ.
സുഭദ്ര [ആത്മഗതം]
എല്ലാകാൎയ്യവുമറിഞ്ഞിട്ടാണ ആറിയാത്ത വിധത്തിൽ ചോദിയ്ക്കുന്നത്. ആകട്ടെ.
[പ്രകാശം]
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |