Jump to content

താൾ:Subadrarjjanam 1901.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦ സുഭദ്രാൎജ്ജുനം

സാഹങ്കാരംവസിയ്ക്കുംകുരുവരനുകൊടുത്തീ ടുവാനോൎത്തതോൎത്താൽ ഹാ! ഹാ! മദ്ദുൎവ്വിപാകം ശിവ! ശിവ! പറവാ നാൎക്കുമിന്നാവതല്ലെ. (൨൦) അഹഹ! ബഹുവിധത്തിൽസ്നേഹമോടെന്നെലാളി ച്ചഹിതമിതുവരുത്താൻഭൈഷ്മിയുംസമ്മതിച്ചോ.

              [അനന്തരം ധ്യാനിച്ച, ദീൎഘമായി നിശ്വസിച്ചിട്ട]

മഹിത്സുഗുണരാശെ! കാന്തമറ്റാരുമില്ലീ മഹിയിലിനിനിനച്ചാലിന്നുസാഹായ്യമയ്യോ. (൨൧)

                             [വിലപിക്കുന്നു]
              സഖിമാർ        [പശ്ചാത്താപതോടെ]

സഖി! നീ മൂഢകളെപ്പോലെ കരയുന്നതെന്താണ? ധൈൎ‌യ്യത്തോടെ ഇരിക്കുക. മനോരഥസിദ്ധിയ്ക്കു എന്തെങ്കിലും വഴിയുണ്ടാക്കാം.

                [അണിയറയിൽ]

കുമാരിയെ കാന്മാൻ രുഗ്മിണീദേവി എഴുന്നെള്ളുന്നുണ്ട.

               സുഭദ്ര.         [ചെവികൊടുത്തിട്ട, പരിഭ്രമത്തോടെ]

ഭ്രമരികയുടെ വാക്കാണിത. സഖി കലാവതി! ഈ ചിത്രപടം എവിടെ എങ്കിലും മറച്ചു വയ്ക്കുക.

                            [സുശീലയോട]

സഖി! ശീതോപചാരത്തിന്ന കൊണ്ടുവന്ന സാധനങ്ങൾ ഇവിടെ നിന്നും മാറ്റുക.

                            [രണ്ടുപേരും അപ്രകാരം ചെയ്യുന്നു.]
                     സുഭദ്ര.                    [ആത്മഗതം] 

ആൎ‌യ്യയായ രിഗ്മിണി ഇപ്പോൾ എന്തിനാണു വരുന്നതു? വിവാഹകാൎ‌യ്യം എന്നോടു പറയുവാനായിരിയ്ക്കുമോ?

                    ദുൎവ്വിദഗ്ധൻ.

ഈ സ്ത്രീകളുടെ സാമൎത്ഥ്യം അതിശയിയ്ക്കത്തക്കതുതന്നെ. ഇതുവരെ ഇവിടെ എന്തെല്ലാം കലാപമായിരുന്നു. ഇപ്പോൾ ക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/53&oldid=171488" എന്ന താളിൽനിന്ന് ശേഖരിച്ചത്