ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമങ്കം
൩൯
സുഭദ്ര [ഗൽഗദത്തോടെ] സഖിമാരെ! എന്തുകാൎയ്യമായാലും എന്നോട വേഗത്തിൽ പറയുവിൻ. പലതും ശങ്കിച്ച എന്റെ ഹൃദയം തകരുന്നു. ദുൎവ്വിദഗ്ധൻ. ചോദിയ്ക്കിലുംകന്യകകാൎയ്യമേറ്റവും മോദിച്ചുചൊല്ലുന്നതുമില്ലതോഴിമാർ വാദിപ്പതിന്നില്ലിതുനാഗകേതനൻ മോദിപ്പതിന്നുള്ളൊരുമൂലമായ്‌വരും. (൧൯) സഖിമാർ. സഖി! വ്യസനിയ്ക്കുവാനൊന്നുമില്ല പറയാം. [വളരെ പണിപ്പെട്ട്] ബലഭദ്രകൃഷ്ണന്മാർ ഭവതിയെദുൎയ്യോധനന്ന കൊടുക്കുവാൻ നിശ്ചയിച്ചതായി കേട്ടു. സുഭദ്ര [മൂൎഛിക്കുന്നു] സഖിമാർ [താപോദ്വേഗത്തോടെ] സഖി! ആശ്വസിയ്ക്കു ആശ്വസിയ്ക്കു ! ദുൎവ്വിദഗ്ധൻ [സന്തോഷത്തോടെ] കന്യകയെ കൊടുക്കുവാൻ നിശ്ചയിച്ചുവൊ ! നന്നായി. അദ്ദേഹത്തിന്റെ മനോരഥം സഫലമാകുമല്ലൊ. [ഈൎഷ്യയോടെ] അതിന്ന ഈ കുലടകൾ വ്യസനിക്കുന്നതെന്തിനാകുന്നു! സുഭദ്ര ദു:ഖിയ്ക്കുന്നത അൎജ്ജുനനിലുള്ള അഭിനിവേശംകൊണ്ടായിരിയ്ക്കാം. ഇവരുടെ വ്യസനഭാവം കണ്ടപ്പോൾ അവന്റെ കഥ കഴിഞ്ഞിരിയ്ക്കുമെന്ന ഞാൻ വിചാരിച്ചു. ഇല്ലെങ്കിലും വൈഷമ്യമില്ല. ബലഭദ്രസ്വാമി നിശ്ചയിച്ച കാൎയ്യത്തിന്നു ഇളക്കം ഉണ്ടാകുമൊ ! സുഭദ്ര [അല്പം ആശ്വസിച്ചിട്ട] കഷ്ടം ! കഷ്ടം ! മോഹാവേശാലിവണ്ണംസതതമിഹതപി യ്ക്കുന്നുഞാനെന്നതെന്നിൽ സ്നേഹംപാരംപെരുക്കുന്നൊരുസഹജനുമി ന്നുള്ളിലോൎക്കാതെതെല്ലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |