Jump to content

താൾ:Subadrarjjanam 1901.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സുഭദ്രാൎജ്ജുനം

തിയ്യിൻസമീപമതിനൽപുതുവെണ്ണവെച്ചാൽ നെയ്യായ് ക്രമേണവരുമെന്നതിനെന്തുവാദം പൊയ്യല്ലിവണ്ണമിവൾതൻസവിധത്തിൽ വാസം ചെയ്യുന്നതാകിൽ യതിയും പതിയായ് ഭവിക്കും (൬) ഇരിക്കട്ടെ, അനുജന്ന വിരോധമായിട്ടുകൂടി ജ്യേഷ്ഠൻ ഇത്ര നിഷ്കൎഷിക്കുന്നതെന്തിനാകുന്നു? സുശീല. അല്പ ദിവസമായിട്ടു സുഭദ്രക്കു നല്ല സുഖമില്ലല്ലൊ, വിശേഷിച്ച വിവാഹവും സമീപിച്ചിരിക്കുന്നു. അതിനാൽ ആ യോഗിയുടെ മംഗലകരമായ അനുഗ്രഹം വാങ്ങുവാൻ മാത്രമാണ, ഭ്രമരിക. ആകട്ടെ. പിന്നെ. പിന്നെ. സുശീല. ഇദ്ദേഹം ഒരു യോഗിയെ ഉദ്ദേശിച്ചിങ്ങനെ പറഞ്ഞതുകൊണ്ടു് ജ്യേഷ്ഠന്ന അശേഷം സുഖമായില്ല. അദ്ദേഹം ഭാവഭേദത്തോടെ, ‘കഷ്ടം! കഷ്ടം! ഇങ്ങിനെ പറയരുത, ഇതിൽ വരുന്ന ഗുണദോഷങ്ങൾക്ക ഞാനുത്തരവാദിയാണ’ എന്നു പറഞ്ഞു. അപ്പോൾ ആൎ‌യ്യനായ കൃഷ്ണൻ ‘ജ്യേഷ്ഠന്റെ കല്പന പോലെ’ എന്നു പറഞ്ഞ ആ ഭിക്ഷുവിനെ കൊണ്ടുപോയി സുഭദ്രയുടെ ഗൃഹത്തിൽ ആക്കി വേണ്ടതെല്ലാം അവളെ ഏല്പിച്ചപോകയും ചെയ്തു. ഭ്രമരിക. എന്നിട്ട. സുശീല. അവൾ അപ്രകാരം ശുശ്രൂഷിച്ചു വരുന്നു. [ഉഷ്പഭജനത്തിൽ നോക്കീട്ട്] ഭൃംഗം മദിച്ചത,സുഗന്ധമിയന്നപുഷ്പ സംഗത്തിനയ്കുതുകമോടുതുനിഞ്ഞിടുന്നു മങ്ങാതെശോഭയൊടുമിന്നിതുകൊണ്ടുചെന്നി ട്ടങ്ങേകുവനഹമയേസഖി! പോയിടട്ടേ (൭)





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/61&oldid=171497" എന്ന താളിൽനിന്ന് ശേഖരിച്ചത്