താൾ:Subadrarjjanam 1901.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വം ഇങ്ങിനേയിരിക്കുമ്പോൾ നമ്മുടെ മലയാളത്തിൽ അവിടവിടെയായി അല്പം ചില വിദുഷിമാരും കവികളും ഉണ്ടെന്ന കേൾക്കുന്നതിൽ പൊന്നിൽ പരിമളം പൊലെ സകലജനങ്ങൾക്കും കൌതുകത്തെ ഉണ്ടാക്കിത്തീൎക്കുമെന്ന നിസ്സംശയമാണ്. ംരം കേരളത്തിൽ അല്പമായി ചില വിദുഷികളും കവികളും ഉണ്ടെന്ന മുമ്പ വിവരിച്ചതിൽ ഗണകന്മാരുടെ ചെറുവിരലിന്ന അവകാശിയായ തോട്ടെയ്ക്കാട്ട കുഞ്ഞിക്കാവ എന്ന ഒരു വിദുഷിയാൽ കുറെനാൾ മുമ്പെ സുഭദ്രാൎജ്ജുനം എന്ന ഒരു ഭാഷാനാടകം നിൎമ്മിക്കപ്പെടുകയും ആയ്ത നമ്മുടെ അഭിപ്രായത്തിന്ന അയക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നതിനെ നാം അന്നു നല്ലവണ്ണം പരിശോധിക്കുകയും സന്തൊഷപുരസ്സരം എട്ട അനുമോദന ശ്ലോകങ്ങളെ ഉണ്ടാക്കി അയക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ആ പുസ്തകം ഉടനെ തന്നെ അച്ചടിച്ച പ്രസിദ്ധപ്പെടുത്തിട്ടുമുണ്ടായിരുന്നു. ആ പുസ്തകത്തിന്റെ ഇപ്പോൾ രണ്ടാംപതിപ്പിന്ന ഇത്രവേഗത്തിൽ സംഗതിവന്നതകൊണ്ടതന്നെ അതിന്റെ പ്രചാരബാഹുല്യവും എഫ്-എ പരീക്ഷക്ക മലയാളം ടെക്ക്സററാക്കി വെച്ചതായി കാണുന്നതുകൊണ്ട സൎവ്വകലാശാലയുടെ സാരജ്ഞതയും പ്രകൃതഗ്രന്ഥത്തിന്റെ യോഗ്യതയും വെളിവാവുന്നതാണല്ലൊ. ഇത നാം മുമ്പ വായിച്ചതാണെങ്കിലും ഇപ്പോഴും നമ്മുടെ ഹൃദയത്തിന്ന പുതുതായി തന്നെ തോന്നുവാനിടയായി കണുന്നതുകൊണ്ട നാം ആശ്ചൎ‌യ്യപ്പെടുന്നു. അഥവാ അത്ര ആശ്ചൎ‌യ്യപ്പെടുവാനില്ലെന്നും തോന്നുന്നുണ്ട. എന്തുകൊണ്ടെന്നാൽ ശ്ലോകം. പ്രതീക്ഷണം യന്നവതാമുപൈതിതദൈവരൂപം രമണീയതായഃ എന്ന പ്രാചീനകവിവചനമുണ്ടെല്ലൊ. ഏതായാലും ംരം ഗ്രന്ഥകൎത്രിയായ വിദുഷി എനിയും ംരം മാതിരി അനേകം ഗ്രന്ഥങ്ങളുടെ നിൎമ്മാണത്തിൽ ശ്രദ്ധാവതിയായി കാണ്മാനും ദീൎഘായുഷ്മതിയായിരിപ്പാനും നാം ആഗ്രഹിച്ചുകൊണ്ട ംരം പ്രസംഗത്തെ തൽക്കാലം ഇവിടെ അവസാനിപ്പിക്കുന്നു.

കൊഴിക്കൊട
6.6.02

മാനവിക്രമ ഏട്ടൻ രാജാ[ഒ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/6&oldid=171495" എന്ന താളിൽനിന്ന് ശേഖരിച്ചത്