Jump to content

താൾ:Subadrarjjanam 1901.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര
---o---


ംരം ലൊകത്തിൽ പരൊപകാരത്തിൽ പരമായി യാതൊരു ധൎമ്മവുമില്ലെന്ന സൎവ്വസമ്മതമായിട്ടുള്ളതാണല്ലൊ. എന്നാൽ ആ പരൊപകാരം തന്നെ പലവിധമായി കാണാവുന്നതാണ. അതിൽ ജനങ്ങൾക്ക ഏതവിധേനയും ജ്ഞാനാഭിവൃദ്ധിയെ ചെയ്ത പരിഷ്കരിപ്പിക്കുന്നതാണ മുഖ്യമായിട്ടുള്ളത എന്ന ആരും സമ്മതിക്കാതെ ഇരിക്കുന്നതല്ല. ഇപ്രകാരമുള്ള ജ്ഞാനാഭിവൃദ്ധിയെ ചെയ്തകൊടുക്കുന്നതിൽ പല മാൎഗ്ഗങ്ങളും ഉണ്ട. അതിൽ ഒന്ന പലവിധങ്ങളായ സൽകാവ്യങ്ങളെ ഉണ്ടാക്കി തദ്ദ്വാരാ ശ്രീരാമ യുധിഷ്ഠിരാദി മഹാന്മാരെ പോലെ സദാചാരപരന്മാരായിരിക്കേണ്ടതാണെന്നും രാവണാദികളെപോലെ ദുരാചാരനിരതന്മാരായിരിക്കരുതെന്നും മറ്റും സന്മാൎഗ്ഗങ്ങളെ അനുഭവസാക്ഷികമായി കാണിച്ചുകൊടുത്ത ഉപദേശിക്കുന്നത ശ്ലാഘനീയമായ ഒരു കാൎ‌യ്യമാകുന്നു. ശ്ലോ. കാവ്യം യശസെൎത്ഥകൃതെ, വ്യവഹാരവിദെശിവെയരക്ഷതയെ. സദ്യഃ പരനിൎവൃതയെ. കാന്താസംമിതതയൊപദെശയുജെ എന്ന മഹാന്മാര പറഞ്ഞിരിക്കുന്നു. കാവ്യനിൎവ്വാണത്തിന്റെ ഫലം 1. യശസ്സ. 2. ദ്രവ്യസമ്പാദ്യം. 3. ലോകവ്യവഹാര ജ്ഞാനം. 4. പാപനിവൃത്തി. 5. പരമനിൎവൃതി. 6. തന്റെ പ്രിയവല്ലഭയെപോലെ മനസ്സിനെ രമിപ്പിച്ചുംകൊണ്ട സദുപദേശത്തെ ചെയ്യുക. ഇതുകളാകുന്നു.

ഇത്രയും ഫലവത്തായ ‌ംരം കാൎ‌യ്യം പ്രായേണ തൎക്ക വ്യാകരണാദി ശാസ്ത്രപണ്ഡിതന്മാരായ വിദ്വാന്മാൎക്കുകൂടി അസാദ്ധ്യമായിട്ടുള്ളതാകുന്നു. കണക്കകൂട്ടുന്നതായാൽ ലോകത്തിലുള്ള ജനങ്ങളിൽ നൂറ്റിന്ന അഞ്ചുകണ്ട സംസ്കൃതവിദ്വാന്മാരും അവരിൽതന്നെ നൂറ്റിന്ന അഞ്ചുകണ്ട കവികളും ഉണ്ടായിരിക്കുമൊ എന്നപടി വളരെ സംശയമാണ്. ഇങ്ങിനെയിരിക്കെ പ്രായേണ അല്പജ്ഞമാരായ സ്ത്രീകളിൽ വിദുഷികളും കവികളും ഇപ്രകാരം ഉണ്ടായിരിക്കുമൊ എന്ന ഊഹിപ്പാനെ അവകാശമില്ല. കാൎ‌യ്യസംഭാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/5&oldid=171484" എന്ന താളിൽനിന്ന് ശേഖരിച്ചത്