Jump to content

താൾ:Subadrarjjanam 1901.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമദ്ധ്യായം
൩൭


<poem> ഞാൻ അതുകേട്ട വ്യസനിച്ച ചായമെടുക്കുവാൻ പോകാതെ ഇവിടയ്ക്കു വരികയാണ ചെയ്തത.     കലാവതി    [സ്വകാൎയ്യമായിട്ട്]   ആരാകുന്നു ഭ്രമരികയോടു പറഞ്ഞത?     സുശീല.   രേവതീ ദേവിയുടെ സഖിയാണത്രെ.     കലാവതി.   എന്നാൽ സത്യമതായിരിയ്ക്കാം. എങ്കിലും അനുജന്ന അഹി തമായിട്ട ജ്യേഷ്ഠനും സോദരിയുടെ ഹിതമറിയാതെ അനുജനും ഒ ന്നും പ്രവൃത്തിയ്ക്കുക പതിവില്ല     സുശീല.   പതിവിപ്പോൾ ഭേദപ്പെട്ടിരിക്കാം.     കലാവതി.    [ബദ്ധപ്പെട്ട]   ആൎയ്യനായ കൃഷ്ണനും സമ്മതിച്ചുവോ ?     സുശീല.    ആദിയിൽ വളരെ തടസ്ഥം പറഞ്ഞുവെങ്കിലും ജ്യേഷ്ഠന്റെ നിൎബന്ധത്താൽ പിന്നെ ഒരു വിധം സമ്മതിച്ചുവത്രേ.     കലാവതി.    കഷ്ടം ! കഷ്ടം !!    കേട്ടീടിലിക്കഥലവംമമതോഴിയിപ്പോൾ ഞെട്ടിഭൂമിയ്ക്കുമതിനില്ലവികല്പമല്പം ഇഷ്ടംവരിത്തുവതിനുള്ളൊരുസോദരൻതൻ മട്ടൊന്നുമാറിസഖീ ! കഷ്ടമിതെന്തുചെയ്യാം.  (൧൭)    ദുൎവ്വിദഗ്ധൻ.    ഈ സഖിമാർ തമ്മിൽ കന്യക കേൾക്കാതെ എന്താണ പറയുന്നത ? മുഖഭാവംകൊണ്ട ഒരു വ്യസന വൎത്തമാനപോലെ തോന്നുന്നു. അൎജ്ജുനന്ന വല്ല ആപത്തും നേരിട്ടിരിക്കുമൊ? അല്ലെങ്കിൽ ഇവളെ മറയ്ക്കുവാൻ കാരണമെന്ത ?     സുഭദ്ര. ശോകത്തോടെ

                                                 ആത്മഗതം

   എന്നോടെന്തുംമടിയ്ക്കാതിതുവരെയുമുര    യ്ക്കുന്നമൽ തോഴിമാരി































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/50&oldid=171485" എന്ന താളിൽനിന്ന് ശേഖരിച്ചത്